എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
13:58, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hssv (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം അതിജീവിക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം അതിജീവിക്കാം
ചൈനയഭീതിയിലാഴ്ത്തി അജ്ഞാത വൈസ് ഓരോ ദിവസവും രോഗികളുടെ  എണ്ണം  കൂടുന്നു .  മാസങ്ങൾക്ക് മുമ്പ് കണ്ട ഒരു പത്രവാർത്തയാണ് ഇത് .നമ്മൾ എല്ലാവരും തളളികളഞ്ഞ ഈ വൈറസ് ഇന്ന് ലോകത്തെ മുഴുവൻ നിശ്ചലമാക്കി മാറ്റിയിരിക്കുന്ന കൊറോണ എന്ന കോവിഡ്  19 വൈറസാണിത് .    
        2019 ഡിസംബർ 31 ന് ചൈനയിലെ വുഹാൻ  പ്രവശ്യയിലാണ് കൊറോണ ആദ്യം      റിപ്പോർട്ട് ചെയ്യപ്പെട്ടത്  പിന്നീട് ഇത് ലോകമാകെ വ്യാപിക്കുകയായിരുന്നു നോവൽ കൊറോണ വൈസ് എന്നാണ്  കൊറോണയുടെ ശാസ്ത്രീയ നാമം.   ലീവൻ ലിയാങ്ങ് എന്ന ശാസ്ത്രജ്ഞനാണ്. കൊറോണ വൈറസിനെ കണ്ടെത്തിയത്. ലോകാരോഗ്യ സംഘടനയാണ് കോവിഡ് 19 എന്ന പേര് നൽകിയത്. ലോകരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച  ആറാമത്തെ വൈ സ്  രോഗമാണിത് 
          കൊറോണ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ  സംസ്ഥാനം നമ്മുടെ കൊച്ചു കേരളമായിരുന്നു. നിപ്പയെ  പ്രതിരോധിച്ചതു പോലെ തൃശ്ശൂർ ജില്ലയിൽ റിപ്പോർട്ട് ചെയ്ത കൊറോണയേയും ആദ്യം നമുക്ക് തുരത്താൻ കഴിഞ്ഞു. പിന്നീട് കേരളത്തിൻ്റെ പല ജില്ലകളിലും ഇന്ത്യയിലും ലോകത്തിലാകമാനവും ഈ മഹാമാരി പടർന്നു     പിടിക്കുകയായിരുന്നു . അങ്ങനെ നമ്മുടെ രാജ്യവും സമ്പൂർണ്ണ ലോക് ഡൗണിലേക്ക് മാറുകയായിരുന്നു     വീടുകളിൽ ചെറിയ കൃഷി തുടങ്ങിയതോടെ നമ്മുടെ പ്രകൃതി വീണ്ടും മനോഹരമായിരിക്കുന്നു . ഈ ലോക്ക്  ഡൗൺ കാലഘട്ടവും നമുക്ക് ഫലപ്രദമായി വിനിയോഗിക്കാൻ കഴിയും ഇനി വരാനിരിക്കുന്നത് മഴക്കാലം ആണ് . പകർച്ചവ്യാധികളുടേയും വരുതിയുടേയും കാലം അതിനായി മുന്നോരുക്കം തുടങ്ങേണ്ടി ഇരിക്കുന്നു എലിപ്പനി , ഡെങ്കിപ്പനി, തുടങ്ങി പകർച്ച വ്യാധികൾ പകർന്ന് പിടിക്കാതിരിക്കാൻ നമ്മുടെ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുക കോ വിഡിനെ പ്രതിരോധിക്കാൻ വീട്ടിൽ തന്നെ ഇരിക്കാം , പുറത്ത് പോകുമ്പോൾ മാസ്ക് , സാനിറ്റേ സറും ഉപയോഗിക്കാം . പൊതു സ്ഥലത്ത് തുപ്പാതിരിക്കുക ഹസ്തദാനം ഒഴിവാക്കി കൈകൾ കൂപ്പി മറ്റുള്ളവരെ വന്ദിക്കാം 
       മഴ കാലത്തെക്കായി  ഭക്ഷ്യധാന്യങ്ങൾ നമുക്ക് ഉണ്ടാക്കി സൂക്ഷിക്കാം പച്ചക്കറി  വിത്തുകൾ സൂക്ഷിച്ച്  വയ്ക്കാം  130  കോടി ജനങ്ങളുടെ ജീവനും വേണ്ടി പോരാടുന്ന ആരോഗ്യ പ്രവർത്തകർ , പോലീസ് ഉദ്യോഗസ്തർ , പട്ടാളക്കാർ എന്നിവരുടെ പ്രാർത്ഥിക്കാം കൃത്യതയോടെയും  സമയ ബന്ധിതമായും നടപ്പിലാക്കുന്ന നമ്മുടെ ഭരണ നേതൃത്വത്തിനും  ഉദ്യോഗസ്ഥ വൃന്ദത്തിനും നമുക്ക് നന്ദി അർപ്പിക്കും അതോടൊപ്പം അവർ പറയുന്ന കാര്യങ്ങൾ കൃത്യതയോടെ ചെയ്യും എന്ന് നമുക്ക് ദൃഡ പ്രതിജ്ഞ എടുക്കാം
         ലോകത്തിൻ്റെ  മനോഹാരിത വീണ്ടും ആസ്വാദിക്കുന്നതിനായി വീണ്ടും സ്വാതന്ത്ര്യത്തോടെ  ഓടി നടക്കുന്നതിനായി , അറിവിൻ്റെ  ഉത്സവമേളത്തിനായി വീണ്ടും ഒരു സ്ക്കൂൾ പ്രവേശനോൽസവത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു . 
കൃഷ്ണപ്രിയ . സി . എൽ
5 D പ്രതിരോധിക്കാം അതിജീവിക്കാം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം