എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ഉപ്പിനോപ്പം കിട്ടിയ വൈറസ്
ഉപ്പിനോപ്പം കിട്ടിയ വൈറസ്
രാജ്യങ്ങളിൽ രോഗികളുടെ എണ്ണം വളരെ കുറവുള്ള രാജ്യം ജെർമനി ആണ്. ജർമനിയിൽ രോഗ പ്രതിരോധത്തിന്റെ കഥ തുടങ്ങുന്നത് ഉപ്പിൽ നിന്നാണ്. ജനുവരി 22ന് ജർമനിയിലെ ബാവാരിയയിലെ സ്റ്റോക് ഡോർഫിലുള്ള വെബാസ്റ്റോ enna കാർ പാർട്സ് കമ്പനിയിലാണ് കഥയുടെ തുടക്കം. ഉച്ചയൂണ് കഴിക്കുന്നതിനിടെ ഒരു ജീവനക്കാരൻ സഹപ്രവർത്തകനോട് കുറച്ചു ഉപ്പ് ചോദിച്ചു ഉപ്പിനോപ്പം അയാൾക്ക് കിട്ടയത് ലോകത്താകെ വ്യാപിക്കുന്ന corona വൈറസിനെ കൂടിയാണ്. 4000 ജനങ്ങൾ മാത്രം ഉള്ള സ്ഥലമാണ് ഈ കമ്പനിയുള്ള ബാവാരിയ. ജനസന്ഖ്യ കുറവായതിനാൽ തന്നെ വ്യാപകമായ പരിശോധനയിലൂടെ രോഗ വാഹകരെ മുഴുവൻ കണ്ടെന്താനായ്. ചൈനക്കാരിയായ ഒരു ജീവനക്കാരിക്ക് കോവിഡ് സ്ഥിതികരിച്ചതായി വെബാസ്റ്റോ കമ്പനി അധികൃതർ അറിയിച്ചു ജനുവരി 27ന് ആണ് അവർ അറിയിച്ചത്. ചൈനയിലെ ഷാങ്ഹായ് സ്വദേശി യായ യുവതി ജെർമനിയിലെ കമ്പനി ആ സ്ഥലത്തു സന്തർശനത്തിനായി എത്തിയതായിരുന്നു ആ യുവതി മടങ്ങി ചൈനയിലേക്ക് പോയതിന് ശേഷം ആ സ്ത്രീക്ക് ഒരു വൈറസിന്റെ അടയാളങ്ങൾ തോന്നി തുടങ്ങിയിരുന്നു. പക്ഷെ വൈറസ് ലോകമാകെ പടർന്നു അത് അവർക്ക് തടയാൻ കഴിഞ്ഞില്ല. കോവിഡ് 19മഹാമാരി ലോകമെങ്ങും വ്യാപിച്ചിരിക്കുകയാണ് 85000ലധികം ആളുകൾ വിവിധ രാജ്യങ്ങളിലായി ഇതിനകം മരിച്ചുകഴിഞ്ഞു. 15ലക്ഷത്തോളം ആളുകൾക്ക് രോഗം ബാധിക്കുകയും ചെയ്തു. കൊറോണ വൈറസിനെതിരായ യുദ്ധത്തിലാണ് ലോകം. വൈറസിനെ തുരത്താനുള്ള പ്രധാന ആയുധം സാമൂഹിക അകലം പാലിക്കുക എന്നതാണ്. എന്ന് അവർക്ക് മനസിലായി. അങ്ങനെ രാജ്യങ്ങളിൽ ആളുകൾ ഒരുമിച്ചു കൂടുന്നത് നിരോധിച്ചു. ഇത്രയും പറഞ്ഞുകൊണ്ട് എന്റെ ഈ കൊച്ചു കഥ ഇവിടെ അവസാനിപ്പിക്കക്കുകയാണ് നന്ദി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ