ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷംമഹാമാരി - കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
18:59, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി - കോവിഡ് 19 <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി - കോവിഡ് 19

ചൈനയിലെ വ‌ുഹാൻ പ്രവിശ്യയിൽ നിന്ന‌ും പൊട്ടിപ‌ുറപ്പെട്ട ഒരിനം വൈറസ് ആണ് കൊറോണ വൈറസ് അഥവാ കോവിഡ് - 19. ചൈനയിൽ പടർന്ന‌ുകൊണ്ടിരിക്ക‌ുന്ന ന്യ‌ുമോണിയ എന്ന പകർച്ച വ്യാധിയ്ക്ക് കാരണമായിട്ട‌ുള്ളത് കൊറോണ ആണെന്ന് സ്‌ഥിരീകരിച്ചിര‌ുന്ന‌ു. ഈ പ‌ുതിയ തരം വൈറസ് അടക്കം നിലവിൽ 7 തരം വൈറസ‌ുകളാണ് മന‌ുഷ്യരിൽ രോഗങ്ങൾ ഉണ്ടാക്കിയതായി കണ്ടെത്തിയിട്ട‌ുള്ളത്. പ‌ുതിയ ഇനം വൈറസ് ആയത‌ുകൊണ്ട് തന്നെ വാക്‌സിന‌ുകളോ, ആന്റീവൈറൽ മര‌ുന്ന‌ുകളോ നിലവിൽ ലഭ്യമല്ല.

ചൈനയിൽ നിന്ന‌ും തിരിച്ച‌ുവന്ന ആള‌ുകൾ വഴിയാണ് ദക്ഷ‍ിണാഫ്രിക്ക,ജപ്പാൻ, അമേരിക്കൻ ഐക്യനാട‌ുകൾ, ഇറ്റലി , ഫ്രാൻസ്, ഫിലിപ്പീൻസ് ത‌ുടങ്ങിയ രാജ്യങ്ങളിൽ കൊറോണ വൈറസ് രോഗവ‌ും മരണങ്ങള‌ും റിപ്പോർട്ട് ചെയ്യപ്പെട്ട‌ുകൊണ്ടിരിക്ക‌ുന്നത്. ഇന്ത്യയിലോ, കേരളത്തിലോ, ചൈനയിൽ നിന്ന‌ും എത്തിയവരിലോ , അവര‌ുടെ ബന്ധ‌ുക്കളിലോ പ്രാരംഭഘട്ടത്തിൽ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിര‌ുന്നില്ല. എന്നാൽ ഇന്ന് ചൈനയിലെ വ‌ുഹാനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിനിയ്‌ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച‌ുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയ്ച്ച‌ു.

പക്ഷി മ‌ൃഗാദികളിൽ രോഗമ‌ുണ്ടാക്ക‌ുന്ന RNA വിഭാഗത്തിൽ പെട‌ുന്ന ഈ കൊറോണ വൈറസ് പക്ഷി - മ‌ൃഗാദികള‌ുമായി അട‌ുത്ത സമ്പർക്കം പ‌ുലർത്ത‌ുന്നവരില‌ും രോഗം പടർത്താറ‌ുണ്ട്. സാധാരമ ജലദോഷം മ‌ുതൽ വിനാശകാരിയായ ന്യ‌ുമോണിയയ‌ും ശ്വസന തകരാറ‌ും വരെ മന‌ുഷ്യനിൽ ഈ വൈറസ് ഉണ്ടാക്ക‌ുന്ന‌ു. ശിശ‌ുക്കളില‌ും ഒര‌ു വയസ്സിന് താഴെയ‌ുള്ള ക‌ുഞ്ഞ‌ുങ്ങളില‌ും ഉദരസംബന്ധമായ അണ‌ുബാധയ്‌ക്ക‌ും ഈ വൈറസ് കാരണമാക‌ുന്ന‌ുണ്ട്.

പനി , ജലദോഷം , ച‌ുമ , തൊണ്ടവേദന , ശ്വാസതടസ്സം , ശ്വാസംമ‌ുട്ട് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ത‌ുടർന്ന് ന്യ‌ുമോണിയയ‌ും വ‌ൃക്കാ തകരാറ‌ും സംഭവിച്ച് ഗ‌ുര‌ുതരാവസ്ഥയിൽ മരണത്തിന‌ു വരെ കാരണമാകാം. രോഗം ബാധിച്ച ആള‌ുകള‌ുമായോ പക്ഷി മ‌ൃഗാദികള‌ുമായോ അട‌ുത്ത സമ്പർക്കം പ‌ുലർത്ത‌ുന്നവർക്ക‌ും രോഗം പിടിപെടാൻ സാധ്യത ഏറെയാണ്. രോഗി ത‌ുമ്മ‌ുമ്പോഴോ ച‌ുമയ്‌ക്ക‌ുമ്പോഴോ ചിതറി തെറിയ്ക്ക‌ുന്ന ഉമിനീർ കണങ്ങൽ വഴിയോ സ്രവങ്ങൾ വഴിയോ രോഗം പകരാം.