എസ് എസ് വി എൽ പി എസ് വാടയ്ക്കൽ/അക്ഷരവൃക്ഷം/അയ്യപ്പനും കൊറോണയും.
അയ്യപ്പനും കൊറോണയും.
കാറ്റത്ത് ഉയർന്നു പറക്കുന്ന പട്ടം പോലെ ഞാൻ പറന്നു കൊണ്ടേ ഇരുന്നു .ഭാരമില്ലാത്ത തുവൽകണക്കെ... ഹായ് എന്തു രസമാണ് എൻെറയാത്ര...... , എന്തെല്ലാം കാഴ്ചകൾ.... .പക്ഷേ റോഡിലെങ്ങും ആരേയും കാണുന്നില്ല...? വാഹനങ്ങളുട തിരക്കുകളും ഇല്ല..... കരിയും പുകയും ഇല്ല . ഹൊ എന്തൊരു നിലവിളി ശബ്ദം ...... ചീറപ്പായുന്ന പോലീസ് വാഹനങ്ങൾ ആംബുലൻസുകൾ , എന്താണവിടെ നടക്കുന്നത് എന്താണെന്നറിയാൻ എനിക്കു വല്ലാത്ത കൗതുകം . പക്ഷേ പെട്ടന്നുതന്നെ ഞാൻ വിറക്കാൻ തുടങ്ങി. ഹൊ ...എന്തൊരു ചൂട് എൻെറതൊണ്ട വരളാൻ തുടങ്ങി വയറ് വേദനിക്കുന്നത് പോലെ പെട്ടന്നാണ് അത് സംഭവിച്ചത് ഞാൻ അങ്ങ് ദുരേക്ക്.... ഏതോ അഴങ്ങളിലേക്ക് എടുത്തെറിയപ്പെട്ടു. ഞാൻ ഉറക്കെ കരഞ്ഞു അയ്യോ .....കൊറോണ .....എനിക്ക് കൊറോണ വന്നേ.. എൻെറനിലവിളി കേട്ട് ആരൊക്കെയോ ഓടി എത്തി .ആരൊക്കെയോ എന്തൊക്കെയോ പറയുന്നു.പെട്ടന്നു തന്നെ ഞാൻ തിരിച്ചറിഞ്ഞു എൻെറ അച്ചൂട്ടിയുടെ ശബ്ദം .ഡാ .. ചാപ്സേ.. നീ സ്വപ്നം കണ്ട കട്ടിലിൽനിന്ന് വീണതാ.... എണ്ണീറ്റുപോയി സോപ്പുതേച്ച് കുളിച്ച് കൈയ്യും കഴുകി വാടാ .... നിനക്കു ഞാൻ സാനിറ്റൈസറും മാസ്ക്കും തരാം . ഹും... അവൻെറ ഒരു കൊറോണ ....... സ്വപ്നത്തിൽ നിന്നും ഞാൻ ഞെട്ടി ഉണർന്നു . അമ്മയുടേയും അച്ചൂട്ടിയുടേയും പൊട്ടിച്ചിരി അപ്പോഴും എനിക്ക് കേൾക്കാമായിരുന്നു ചാപ്സ് - അയ്യപ്പൻ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ