എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/അക്ഷരവൃക്ഷം/വിടരുംമുൻപേ കൊഴിഞ്ഞു പോയ ഒരു പൂവിൻറെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
വിടരുംമുൻപേ കൊഴിഞ്ഞു പോയ ഒരു പൂവിന്റെ കഥ

കരയുകയാണവൾ ... ആരെയും കാണാതെ ഒറ്റക്കിരുന്ന് ....തന്റെ കുടുംബത്തെയോർത്തു. അപ്പൻ മരിച്ചതോടെ ഒരു കുടുംബത്തിന്റെ പ്രാരാബ്ദം മുഴുവൻ ഏറ്റെടുക്കേണ്ടി വന്നതോർത്ത്. വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ കഴിഞ്ഞു കൂടിയിരിക്കുന്ന തന്റെസഹോദരിമാരെയും അമ്മയെയും കുറിച്ച് ആയിരുന്നു അവളുടെ ചിന്ത. താനില്ലെന്നായാൽ അവരുടെ അവസ്ഥ തികച്ചും മോശമായിതീരും.രോഗികളെ ശുശ്രൂഷിച്ച് രോഗിയായി തീർന്ന ഒരു പാവം മാലാഖയുടെ കഥയാണിത്. കുട്ടിക്കാലം മുതൽക്കേ ഒരു കുടുംബതിന്റെ മുഴുവൻ പ്രാരാബ്ദവും ഏറ്റെടുത്ത ഒരു മാലാഖകുട്ടിയുടെ കഥ. അഞ്ചാം ക്ലാസ്സിൽ പഠിച്ചു കൊണ്ടിരിക്കവേയാണ് അവൾക്ക് തന്റെ കുടുംബത്തെ നോക്കേണ്ട ചുമതല ഏറ്റെടുക്കേണ്ടി വന്നത്. അവൾക്ക് ഓർമ്മവച്ച കാലം മുതൽ വളരെ കഷ്ടതായിലും ദാരിദ്ര്യത്തിലും ആണ് തന്റെ കുടുംബം കഴിഞ്ഞുപോയിരുന്നത് .അമ്മ ജോലി ചെയ്തുണ്ടാക്കുന്ന പണം കൊണ്ടായിരുന്നു ജീവിച്ചിരുന്നത് .അച്ഛൻ ഒരു മുഴുക്കുടിയൻ ആയിരുന്നു. പ്രാരാബ്ദ്തിനായി കുഞ്ഞുങ്ങളെ നൽകിയത് അല്ലാതെ അവരെ ഒന്ന് നോക്കിയിട്ട് പോലുമില്ല. കുറ്റം പറയുവാനും,ഏഷണി കൂട്ടുവാനും അവളുടെ അപ്പന് നല്ല വിരുതായിരുന്നു. കൂടാതെ കള്ളു കുടിച്ച് കൂത്താടി വീട്ടിൽ വന്ന് ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്ന അയാൾക്ക് ഒരു ഹരമായിരുന്നു. എന്നാൽഅയാളെ ദൈവംഅധികനാൾ ഇങ്ങനെ വിട്ടില്ല. ഒരു ദിവസം ബോധമില്ലാതെ വഴിയിൽ കൂടെ നടന്നു വരുന്ന സമയത്ത് ഒരു വാഹനാപകടത്തിൽ അയാൾ മരിച്ചു. കുറച്ചുനാളത്തേക്ക് അവരുടെ വീട്ടിൽ സന്തോഷവും സമാധാനവും നിറഞ്ഞു. എന്നാൽ ഇത് അധികനാൾ നീണ്ടുനിന്നില്ല .തന്റെ അമ്മയും രോഗം പിടിപെട്ട് കിടപ്പിലായി. പിന്നീട് തന്റെ പഠനം ഉപേക്ഷിച്ചു. സഹോദരങ്ങളെ പഠിപ്പിച്ചാണ് അവൾ തന്റെ കുടുംബത്തെ മുന്നോട്ടു നയിച്ചത് .വീട്ടിലിരുന്ന് പഠിച്ച് അവളും അത്യാവശ്യം സ്വന്തം കാലിൽ നിൽക്കാറായി. അങ്ങനെ കുടുംബത്തെ രക്ഷിക്കാനായി അവൾ കഠിനാധ്വാനം ചെയ്ത് ഒരു നഴ്സ് ആയി മാറി. ഇപ്പോൾ വിദേശത്താണ് .വളരെ തുച്ഛമായി ലഭിക്കുന്ന ശമ്പളം നാട്ടിലേക്ക് അയച്ചു അവൾ കുടുംബം നിലനിർത്തുന്നു. അങ്ങനെ തുടരവേ മനുഷ്യജീവിതം ഹനിച്ചേക്കാവുന്ന വൈറസ് ആ പ്രദേശത്തെ പടർന്നു പിടിച്ചു. അങ്ങനെ വളരെയധികം പേർ രോഗബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവരിൽ പ്രധാനമായും വൃദ്ധരായിയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇവരെ ശുശ്രൂഷിക്കാൻ ആശുപത്രി അധികൃതർ സമ്മതിക്കുന്നതേയില്ല .ഇവർ പലരുടെയും മരണത്തിനു വരെ സാക്ഷിയാകേണ്ടി വന്നു ആ മാലാഖയ്ക്ക്‌. വൃദ്ധരുടെ പ്രയാസങ്ങളെ പറ്റി അറിയാവുന്ന അവൾക്കു അവരോടന്നും അനുകമ്പ ആയിരുന്നു. അതിനാൽ അവരുടെ മരണം അവളെ ഏറെ സങ്കടപ്പെടുത്തി. അങ്ങനെ അവസാനനാളുകളിൽ അവൾക്കും വൈറസ് പിടിപെട്ടു .എന്നാൽ അവളെ ചികിത്സിക്കാൻ ആരും കൂട്ടാക്കിയില്ല .രോഗികളെ ശുശ്രുഷിച്ചുകൊണ്ടിരുന്നു. അവസാന നിമിഷങ്ങളിൽ തന്റെ കുടുംബത്തെ ഓർത്ത് അവൾ കരഞ്ഞു. ജോലിസമയം നീട്ടിയതിനാൽ ഉറങ്ങാൻ സാധിക്കാതെ അവളുടെ മിഴികൾ നിദ്രഭാരം പേറിയിരുന്നു .അവസാനം താൻ മരിക്കുമെന്ന തോന്നലിൽ അവൾ തന്റെ കുടുംബത്തെ സംരക്ഷിക്കാൻ സാധിക്കുന്ന ഒരു പാവപ്പെട്ട സ്ത്രിയേ എല്ലാം ഏൽപ്പിച്ച ശേഷം അവൾ യാത്രയായി. എല്ലാ സുഖങ്ങളും വെടിഞ്ഞ് കുടുംബതോടൊപ്പം ജീവിക്കാൻ കഴിയാതെ. ഇങ്ങനെ മരണത്തിന്റെ നിഴലിൽ കഴിയുന്ന മാലാഖമാർക്ക് വേണ്ടിയും മറ്റ് ആരോഗ്യ പ്രവർത്തകർക്ക് വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം .

ആനി ചാർളി
9D സെന്റ് ജോർജ് എച്ച് എസ് എസ് കട്ടപ്പന, ഇടുക്കി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ