ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതി 2
പരിസ്ഥിതി 2
നമ്മുടെ ജീവന്റെ അടിസ്ഥാന ഘടകമാണ് പരിസ്ഥിതി.നമ്മുടെ ചുറ്റുമുള്ള സസ്യലതാതികളും,കുന്നുകളും,പർവ്വതങ്ങളും,പക്ഷിമൃഗാദികളും എല്ലാം ഉൾപ്പെടുന്നതാണ് പരിസ്ഥിതി.അതുകൊണ്ട് തന്നെ പരിസിഥിതിസംരക്ഷണം നമ്മുടെ ജീവന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്.അതിനാൽ മരങ്ങൾ വെട്ടി നശിപ്പിക്കരുത്.മരങ്ങൾ പ്രകാശസംശ്ലേഷണ സമയത്ത് പുറത്ത് വിടുന്ന ഓക്സിജനാണ് നമ്മുടെ ജീവവായു.അതുപോലെ അന്തരീക്ഷത്തിൽ കാർബൺഡൈയോക്സൈഡിന്റെ അളവ് നിയന്ത്രിക്കുന്നതും പ്രകാശസംശ്ലേഷണത്തിലൂടെ സസ്യങ്ങളാണ്.കൂടാതെ ഓസോൺ പാളികൾക്ക് വിള്ളലുണ്ടായാൽ അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിൽ പതിക്കുകയും ക്യാൻസർ പോലുള്ള അസുഖങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.മരങ്ങൾ വച്ച്പിടിപ്പിക്കുന്നതിൽ കൂടി മാത്രമേ ഇതിൽ നിന്ന് ഭൂമിയെ രക്ഷിക്കാനാകൂ.കൂടാതെ കൂന്നുകൾ ഇടിച്ച് നിരത്തുന്നതും പുഴകളിൽ നിന്ന് മണ്ണ് വാരുന്നതുമെല്ലാം ഭൂമിക്ക് ദോഷകരമായി തീരുന്നു.കൂടാതെ ഫാക്ടറികളിൽ നിന്നും പുറംതള്ളുന്ന പുകയും മലിനജലവും അന്തരീക്ഷത്തെയും ജലാശയങ്ങളെയും മലിനപ്പെടുത്തുന്നു.ഇങ്ങനെ പരിസ്ഥിതിയെ നശിപ്പിക്കുന്നത് മനുഷ്യനാണ്.നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക നമ്മുടെ കടമയാണ്.നമുക്ക് ഒത്തുചേർന്ന് നമ്മുടെ ഭൂമിയെ സംരക്ഷിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ