ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/കേരളമേ ശരണം ...!

Schoolwiki സംരംഭത്തിൽ നിന്ന്
10:28, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കേരളമേ ശരണം ...!      <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളമേ ശരണം ...!     

ലോകമൊന്നു ചുറ്റണം
നാലു കാശുണ്ടാക്കണം .
വിമാനത്തിൽ കയറണം
ഇംഗ്ലീഷ് നന്നായി സ്പീച്ചണം .
അമേരിക്കയിലൊന്നു പോകണം
ഗമയിലെങ്ങനെ നടക്കണം.
ഇറ്റലിക്കൊന്നു പോകണം
 ഫോട്ടോ നാലെണ്ണം ക്ലിക്കണം.
ചോക്ക്ലേറ്റും പെർഫ്യൂമും വാങ്ങി
നാട്ടിലുള്ളോരെ കാട്ടണം .
കാലം മാറി കോലം  മാറി
നാട്ടിലെ കഥയും ആകെ മാറി .
കുഞ്ഞൻ വൈറസ് ഉലകം ചുറ്റി
അമേരിക്കയും ഇറ്റലിയും മരണം കൊണ്ട് നിറഞ്ഞു .
നോക്കാനും കാണാനും ആളില്ലാതെ
ജനങ്ങൾ തെരുവിൽ മരിച്ചു വീഴുന്നു .
വേണ്ടേ വേണ്ടാ ഞങ്ങൾക്ക് വേണ്ട.
പത്രാസും വേണ്ട സ്പീച്ചലും വേണ്ട.
മലയാള നാടും മാതൃ സ്പർശവും
ഉണ്ടേ ഇവിടെ കരുതലോടെ .
 

തേജശ്രീ പി ആർ
3 D ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത