ജി.എൽ.പി.എസ് മോയൻ പാലക്കാട്/അക്ഷരവൃക്ഷം/ഒരു അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
20:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ഒരു അവധിക്കാലം | color= 2 }} <poem> ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)


ഒരു അവധിക്കാലം

ഒരു ഗ്രാമത്തിൽ, ചിഞ്ചു, കിട്ടു എന്നിങ്ങനെ പേരുള്ള രണ്ട് കുട്ടുകാർ ഉണ്ടായിരുന്നു. രണ്ടുപേരും ഒരേ സ്കൂളിലാണ് പഠിക്കുന്നത്. കൊറോണ വൈറസിന്റെ ആക്രമണം കാരണം, ആ നാട്ടിലെ എല്ലാ സ്കൂളുകളും നേരത്തെ തന്നെ അടച്ചു... അതിന്റെ സന്തോഷത്തിൽ കിട്ടു അടുത്ത ദിവസം രാവിലെതന്നെ ചിഞ്ചുവിന്റെ വീട്ടിലേക്കുപോയി.
"ചിഞ്ചു, ചിഞ്ചു
നീ കളിക്കാൻ വരുന്നില്ലേ "?. "ഇല്ല കിട്ടൂ ,.... അതെന്താ ?. കാരണം ഇപ്പോൾ കൊറോണക്കാലമാണ്. അതിന് നമ്മൾ പുറത്തുപോയി കളിക്കുന്നതിന് എന്താ കുഴപ്പം. കൊറോണ വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിച്ചു രോഗ ബാധയുണ്ടാവാൻ സാധ്യതയുണ്ട്. പിന്നെ എങ്ങനെയാണ് നമ്മൾ പുറത്തുപോയി കളിക്കുക?. ചിഞ്ചു ചോദിച്ചു . അതുകൊണ്ട് ഈ അവധിക്കാലം നമ്മൾ വീട്ടിലിരുന്നു വേണം കളിക്കാൻ.
"വീട്ടിലിരുന്നു എന്താ കളിക്കുക ".കിട്ടു ചിഞ്ചുവിനോട് ചോദിച്ചു. നമുക്ക് അച്ഛനമ്മമാരുടെകൂടെ കളിക്കാം, കളിപ്പാട്ടം ഉണ്ടാക്കാം , അമ്മയെ സഹായിക്കാം, ചിത്രം വരക്കാം, പുസ്തകം വായിക്കാം, പാട്ടുപാടാം, നൃത്തം ചെയ്യാം , കഥ എഴുതാം. ഇങ്ങനെ നിരവധി കാര്യങ്ങൾ ഉണ്ട്‌ വീട്ടിൽ ഇരുന്നുചെയ്യാൻ. അതെ ചിഞ്ചു, ഞാൻ കുറേ നാളായി അച്ഛന്റെയും അമ്മയുടെയും കൂടെ കളിച്ചിട്ട്. അവരുടെ കൂടെ കളിക്കാൻ എനിക്ക് നല്ല ആഗ്രഹം ഉണ്ട്‌...ഞാൻ എന്നാൽ വീട്ടിലേക്കു പോകട്ടെ ചിഞ്ചു..
നിൽക്കു കിട്ടൂ ...നീ വീട്ടിൽ എത്തിയാൽ ഉടൻ തന്നെ കൈകൾ നന്നായി സോപ്പിട്ടു കഴുകണം, ചിഞ്ചു പറഞ്ഞു. "അതെന്തിനാ ചിഞ്ചു "?. കിട്ടു ചോദിച്ചു... അതുപിന്നെ നന്നായി കൈകൾ സോപ്പിട്ടു കഴുകിയാൽ, കോറോണവൈറസ്, കൈയിലുണ്ടെങ്കിൽ, അത് നശിച്ചു പോകും.... ശരി ചിഞ്ചു... എന്നാൽ പിന്നെകാണാം എന്നു പറഞ്ഞു കിട്ടു വീട്ടിലേക്കു പോയി....

വിദ്യാലക്ഷ്മി കെപി
3 E ജി.എൽ.പി.എസ്_മോയൻ_പാലക്കാട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ