ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/കണ്ണനും ,അപ്പുവും

Schoolwiki സംരംഭത്തിൽ നിന്ന്
16:39, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpschoolmevada (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കണ്ണനും അപ്പുവും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കണ്ണനും അപ്പുവും

ഒരു ചെറിയ ഗ്രാമം .ആ ഗ്രാമത്തിൽ രണ്ടു കുട്ടികൾ താമസിച്ചിരുന്നു .കണ്ണനും ,അപ്പുവും .ഇതിൽ കണ്ണൻ നല്ല വൃത്തിയുള്ള കുട്ടിയാണ് .അപ്പുവാകട്ടെ ഒട്ടും വൃത്തിയില്ലാത്ത കുട്ടിയും . ഒരു ദിവസം കണ്ണൻ ഗ്രാമവീഥിയിലൂടെ നടന്നുനീങ്ങവെ അപ്പു ചേറിലും ചെളിയിലും കളിച്ചതിനുശേഷം കണ്ണനെ വന്നു പിടിച്ചു .കണ്ണന് അത് തീരെ ഇഷ്ടമായില്ല . കണ്ണൻ അപ്പുവിനോട് ദേഷ്യപ്പെട്ടു .അപ്പു സങ്കടത്തോടെ വീട്ടിലേക്കോടി .ഇത് കണ്ടപ്പോൾ കണ്ണനും വിഷമമായി .കണ്ണൻ അപ്പുവിനെയും ശുചിത്വം പഠിപ്പിക്കാൻ തീരുമാനിച്ചു . അങ്ങനെയിരിക്കെ കണ്ണൻ അപ്പുവിനെയും കൂട്ടി ഒരു മരച്ചുവട്ടിൽ പോയിരുന്നു .എന്നിട്ട് അപ്പുവിനോട് ശുചിത്വത്തിന്റെ കാര്യങ്ങൾ ഓരോന്നായി പറയാൻ തുടങ്ങി . എന്തക്കെയാണെന്നറിയാമോ കൂട്ടുകാരെ ,നാം ഓരോരുത്തരും വ്യക്തിശുചിത്വം പാലിക്കേണ്ടതാണ് .ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകണം . ഇതിലൂടെ പല പകർച്ച വ്യാധികളിൽ നിന്നും നമുക്ക് രക്ഷ നേടാം .വയറിളക്കം ,വിരശല്യം ,പകർച്ചപ്പനി തുടങ്ങി സാർസ് ,കോവിഡ് പോലുള്ള മാരക രോഗങ്ങളിൽനിന്നും നമുക്ക് രക്ഷ നേടാം . ശുചിത്വ ശീലങ്ങൾ പാലിക്കാതിരുന്നാൽ നമുക്കും ഈ രോഗങ്ങൾ പിടിപെടും .ഇത് നമ്മുടെ ജീവന് തന്നെ ഭീഷണിയാകും .ഇതെല്ലാം കേട്ടപ്പോൾ അപ്പുവിന് പേടിയാകാൻ തുടങ്ങി . അവൻ കണ്ണനോട് പറഞ്ഞു .ഞാൻ ഇന്ന് മുതൽ നല്ല ശുചിത്വം പാലിക്കുന്ന കുട്ടിയായി നടന്നോളാം.ഇത് കേട്ട് കണ്ണന് വലിയ സന്തോഷമായി . ഇപ്പോൾ ആ ഗ്രാമത്തിലെ ശുചിത്വം പാലിക്കുന്ന നല്ല ഒരു കുട്ടിയായി അപ്പുവും മാറി .ക്രമേണ ഒരു ശുചിത്വ സുന്ദര ഗ്രാമമായി അവരുടെ ഗ്രാമവും മാറി .

ദിയ ഡെർലി
1 ഗവണ്മെന്റ് എൽ പി സ്കൂൾ മേവട
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ