ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
കോവിഡ് 19 ജലദോഷം മുതൽ മാരകമായ മെർസ്, സാർസ് തുടങ്ങിയവ ഉണ്ടാക്കുന്ന കൊറോണ വൈറസുകളിൽപ്പെട്ട ഒന്നാണ് കോവിഡ് 19. സൂര്യൻറെ കിരീടം പോലുള്ള ആകൃതിയാണ് ഈ ഗ്രൂപ്പ് വൈറസുകൾക്ക് കൊറോണ വൈറസ് എന്ന പേര് വരാൻ കാരണം . ചൈനയിലെ വുഹാനിലാണ് ഡിസംബറിൽ ഇവയെ കണ്ടെത്തിയത്.ഇതിനകം ലോകത്തിൻറെ നാനാഭാഗങ്ങളിലായി ഇതുവരെ 23 ലക്ഷത്തിലധികം ആൾക്കാർക്ക് വൈറസ് ബാധിച്ചു. 165000 പേർ മരിച്ചു .6 ലക്ഷത്തോളംപേർ സുഖപ്പെട്ടു. പനി ,ചുമ, തുമ്മൽ, തൊണ്ടവേദന, ശ്വാസതടസ്സം, മൂക്കൊലിപ്പ് തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ . ന്യുമോണിയ, വയറിളക്കം എന്നിവയും ബാധിക്കാം . വൃക്കകളുടെ പ്രവർത്തനം കുറയും. ന്യൂമോണിയയും, വൃക്ക പ്രശ്നങ്ങളും മരണത്തിലേക്ക് നയിക്കാം . മൃഗജന്യ രോഗം എങ്കിലും ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപകമായി പടരുന്നുണ്ട് . വൈറസ് ബാധിച്ച ആൾ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ ഉമിനീർ തുള്ളിയിലൂടെ വൈറസും പുറത്തേക്ക് തെറിക്കുന്നു . അത് സമീപത്തെ അത് സമീപത്തെ വസ്തുക്കളിൽ പറ്റുന്നു . അവയിൽ സ്പർശിക്കുന്നവരുടെ കണ്ണിലും, മൂക്കിലും ,വായിലും വൈറസ് എത്തുന്നു . ചുമക്കുകയും ,തുമ്മുകയും ചെയ്യുമ്പോൾ വരുന്ന ചെറുതുള്ളികൾ നേരിട്ട് മറ്റൊരാളുടെ മുഖത്തോ, ദേഹത്തോ പതിച്ചാലും വൈറസ് പടരും. അതിനാൽ രോഗിയിൽ നിന്ന് ഒരു മീറ്റർ അകലം എങ്കിലും മറ്റുള്ളവർ പാലിക്കണം . രോഗം ഇല്ലാത്തവർ എടുക്കേണ്ട മുൻകരുതലുകൾ താഴെപ്പറയുന്നവയാണ്. രോഗികളും ആയുള്ള സമ്പർക്കം ഒഴിവാക്കുക .ഇടയ്ക്കിടെ കൈ നന്നായി കഴുകുക. രോഗികൾ ചികിത്സയ്ക്ക് അല്ലാതെ പാർപ്പിടം വിട്ടുപോകരുത് .ചുമയും തുമ്മലും വരുമ്പോൾ ടിഷ്യു പേപ്പർ ഉപയോഗിച്ച് മൂക്കും വായും നന്നായി മറയ്ക്കുക. ഉപയോഗിച്ച ടിഷ്യു ഏറ്റവും വേഗം നശിപ്പിക്കുക. ചുരുക്കിപ്പറഞ്ഞാൽ കോവിഡ് 19 പോലെയുള്ള രോഗങ്ങൾ വ്യാപിക്കുന്നത് തടയാൻ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക .ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യൂപേപ്പർ കൊണ്ട് മറക്കുക. ടിഷ്യു വേഗം തന്നെ നിർമാർജനം ചെയ്യുക. കണ്ണും ,മൂക്കും ,വായും സ്പർശിക്കാതെ ഇരിക്കുക. സാധാരണയായി സ്പർശിക്കുന്ന സ്ഥലങ്ങളും ,പ്രതലങ്ങളും വൃത്തിയാക്കുകയും, അണുനാശിനി അടിക്കുകയും ചെയ്യുക .രോഗം ബാധിച്ചവർ ചികിത്സയ്ക്കുവേണ്ടി അല്ലാതെ വീടിനു പുറത്തു പോകരുത്. സോപ്പും വെള്ളവും ഉപയോഗിച്ച് പലതവണ കൈകൾ കഴുകുക.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ