സെന്റ്. ജോസഫ്സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ആന്ധ്യം
ആന്ധ്യം
കനലാകും മതിലതിനുളളിൽ പിടയുന്നൊരാ വിദൂരമാം പരിമിതിതൻ പരമാർത്ഥയിൽ സ്തംഭിച്ചു നില്പ്പൂ നീ, എവിടെയാ കഴയതിലെ ഉയിരാകും കാതൽ? തമസ്സതിൻ കാളിമയിലെ ഗോപനത്തിലോ നീ? കുഴലൂതും കുയിലതിലെ നാദമത് സ്വർഗ്ഗം വിശ്വം കവരുമാ മയിലതിൻ അഴകത് സ്വപ്നം പാരിതിൻ സരസ്സതിലെ സ്രവണമത് ഹൃദ്യം വനമകൻ ഉതിരുമാ തരിമണൽ ചൂരിതെത്ര പുണ്യം ആരണ്യമാം ആഴിപ്പരപത് കാക്കുക നീ നയനസുഭഗമാം വർഷപാദത്തിൻ കാഴ്ചയത് നിർവചനീയം, ഉത്കൃഷ്ടമാം ധരിത്രിയതിലെ ആയുസ്സിതെത്ര ശ്രേഷ്ഠം നീയാകും നിന്നിലെ നന്മയെ നേരിൻെറ പാതയിൽ നയിക്കുക നീ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തീരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തീരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തീരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തീരുവനന്തപുരം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ