കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അക്ഷരവൃക്ഷം/ജീവ ശ്രോതസ്സുകൾ
തിരിച്ചറിവ്
ജീവ ശ്രോതസ്സുകൾ മലിനമാക്കിയവരെ മാസങ്ങളോളം നിന്നിടത്ത് തന്നെ ചങ്ങലയിൽ ബന്ധിച്ചു. ലോകം മുഴുവൻ തെണ്ടിനടന്നവരെ വീടുമുറികൾക്കകത്ത് പൂട്ടി' മരണത്തിൻ്റെ ഗന്ധത്താൽ മനുഷ്യകുലം പ്രാർത്ഥനകളിൽ മുഴുകാൻ ആരാധനാലയങ്ങളിലേക്കോടി., എന്നാൽ ദൈവം അതും കൊട്ടിയടപ്പിച്ചു. ഒന്നായിരുന്നാൽ അണു ഭീതി കൊണ്ട് വീണ്ടും മരണം , മനുഷ്യർക്ക് സ്വയം രക്ഷക്കായി പരസ്പരം അകലേണ്ട അവസ്ഥ. ഓരോ ശ്വാസത്തിെൻ്റയും വില അവൻ അറിഞ്ഞു തുടങ്ങി.. ഓരോ ഹൃദയമിടിപ്പിലും അവൻ കാതോർത്തു. ജീവിതത്തിൽ നന്ദി ഉണ്ടാവേണ്ടതിനെ കുറിച്ച് ചരിത്രത്തിലാദ്യമായി അവൻ ഓർത്തു. എന്നാൽ മനുഷ്യകുലത്തെ കൂടുതൽ കൃതജ്ഞരാക്കാനുള്ള പ്രകൃതിയുടെ മഹാമാരിയജ്ഞം തുടർന്നു കൊണ്ടിരിക്കുന്നു... ഓരോ ശ്വാസത്തിന്നും നന്ദി പറഞ്ഞു കൊണ്ട് നമുക്ക് ദൈവീക മായി മുന്നേറാം.... കരുതലോടെ, പാരസ്പര്യത്തിലൂടെ , ഇന്ന് വരെ ചെയ്ത തെറ്റ് ഏറ്റ് പറഞ്ഞ്.. സകല യുദ്ധങ്ങൾക്കും പശ്ചാതപിച്ച് , ജാതി മത സമരങ്ങൾക്കപ്പുറം , വേഷ കോപ്പുകൾ മാറ്റി, പണക്കൊതിയെ യും രണ്ടാമതാക്കി , പരിപൂർണ്ണ കൃതജ്ഞതയിലൂടെ... രോഗവി മോചനത്തിലേക്ക് :.... ഹൃദയപൂർവ്വം...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ