കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അക്ഷരവൃക്ഷം/കൊവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
20:47, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasad.ramalingam (സംവാദം | സംഭാവനകൾ) (.)
കൊവിഡ് 19

കൊറോണ വൈറസ് ഡിസീസ് 2019 എന്ന കൊവിഡ് 19 ലോകം മുഴുവൻ ആധിപത്യം സ്ഥാപിചിരിക്കുകയാണ്. മുൻകാലങ്ങളിലെ ദുഷ്ട ഭരണകർത്താക്കളുടെ ഏകാധിപത്യം പോലെ തന്നെയാണ് ഇത്. ലോകം മുഴുവൻ ഭീതിയിൽ ആണ്ടിരിക്കുകയാണ്. ഇതുമൂലം കോറോണയുടെ മുന്നിൽ വാതിലുകൾ അടച്ച് ഒളിച്ചിരിക്കുകയാണ് ജനങ്ങളും. പുറത്തിറങ്ങിയാൽ തങ്ങളുടെ ജീവൻ അപഹരിക്കുന്ന അപകടകാരിയായ ഈ വൈറസ് പിടികൂടുമെന്നതിനാൽ സ്വയം വീട്ടുതടവിൽ കഴിയുകയാണ് ജനങ്ങൾ. വികസിതരാഷ്ട്രങ്ങൾ പോലും ഈ വൈറസിനു മുന്നിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ്. ധനികനോ സമൂഹത്തിലെ ഉന്നതന്മാർക്കോ രാഷ്ട്രീയനേതാക്കൾക്കോ ഒന്നും ഈ വൈറസിന് മുന്നിൽ തന്റെ പണവും പ്രതാപവും കൊണ്ട് പിടിച്ചുനിൽക്കാനാവില്ല. ആരോഗ്യമുള്ള ശരീരവും ആത്മധൈര്യവും കൈമുതലായവൻ മാത്രം കൊവിഡിനെ അതിജീവിക്കുന്നു.


നമ്മുടെ ജീവിതത്തിൽ ഒരു പ്രധാന ഘടകമാണ് ആരോഗ്യം. ഇന്ന് ലോകരാജ്യങ്ങളെ തന്നെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന കൊവിഡ് 19 എന്ന മഹാമാരി എല്ലാതലത്തിലും ജനജീവിതം ദുസ്സഹമാക്കി കൊണ്ടിരിക്കുന്നു. ദിനം പ്രതി ആയിരക്കണക്കിന് ആളുകൾ മരണപ്പെട്ടു കൊണ്ടേയിരിക്കുന്നു. ദിനം തോറും പുതിയ രോഗികൾ പെരുകുകയും ചെയ്യുന്നു. ചൈനയിലെ വുഹാനിൽ തുടക്കം കുറിച്ച ഈ മഹാമാരി ഇന്ന് ലോകത്തെ മൊത്തം കീഴടക്കി കൊണ്ടിരിക്കുന്നു. കൊവിഡ് 19-നെ അതിജീവിക്കാൻ ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും സർക്കാറും കിണഞ്ഞു പരിശ്രമിക്കുകയാണ്. മരണ നിരക്ക് കുറയ്ക്കാനും ഈ അസുഖത്തിൽ നിന്നു രക്ഷപ്പെടാനും അസുഖം പിടിപെടാതിരിക്കാനുമായി സർക്കാറിനെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. ഇതിനായി നാം ചെയ്യേണ്ടത് സാമൂഹിക അകലം പാലിക്കുക എന്നതാണ്. ഇടവിട്ടിടവിട്ട് കൈ കഴുകുക തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക ചെറിയ ആരോഗ്യ പ്രശ്നങ്ങൾ എന്തെങ്കിലും വരുമ്പോൾ തന്നെ സ്വയം ചികിത്സ ചെയ്യാതെ എത്രയും പെട്ടെന്ന് ഡോക്ടറെ സമീപിക്കുക. നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. പ്ലാസ്റ്റിക്ക് കുപ്പികളും കവറുകളും അലക്ഷ്യമായി വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാതെ അതിനായി നിയോഗിച്ചിട്ടുള്ളവരെ ഏൽപ്പിക്കുകയാണ് ചെയ്യേണ്ടത്. അതുപോലെതന്നെ ആവുന്നതും വിഷരഹിത പച്ചക്കറികൾ പഴങ്ങൾ ഇലക്കറികൾ എന്നിവ ഉപയോഗിക്കാൻ ശ്രമിക്കണം. ദിവസേന കുളിക്കുക വൃത്തിയുള്ള വസ്ത്രം ധരിക്കുക. കഴിഞ്ഞകാലങ്ങളിൽ പ്രളയവും ചുഴലിക്കാറ്റും ആണ് നമ്മെ പിടികൂടിയ എങ്കിൽ അതിനേക്കാളും വലിയ ദുരന്തമാണ് നാമിപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് സർവ്വത്ര കരുതലോടെയും ശ്രദ്ധയോടെയും വീടുകളിൽ സുരക്ഷിതരായിരിക്കുക. കൈവിടാതിരിക്കാൻ കൈ കഴുകാം.


ശ്രുതിക ആർ
7 A കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം