ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/അമ്മയുടെ പുതപ്പ്
അമ്മയുടെ പുതപ്പ്
ചൈനയിലെ ഒരു നഗരത്തിൽ വളരെ നാളായി ജോലിചെയ്‍തു വരികയാണ് ഷിയാങ്ങ്. ദൂരെ ഗ്രാമത്തിൽ വൃദ്ധയായ അമ്മ മാത്രമേ അവനുണ്ടായിരുന്നുള്ളൂ. രാപ്പകൽ കഠിനമായി അധ്വാനിച്ച് പണം സമ്പാദിച്ച് ബീജിംഗിൽ നിന്ന് മടങ്ങിപ്പോകണം. ഗ്രാമത്തിലെത്തി അമ്മയെ പരിപാലിച്ച് ജീവിക്കണം. അതായിരുന്നു ഷിയാങ്ങിന്റെ ആഗ്രഹം. അങ്ങനെ ഒരുനാൾ താൻ സമ്പാദിച്ചതെല്ലാം കെട്ടിപ്പെറുക്കി ഷിയാങ്ങ് നാട്ടിലേക്ക് പുറപ്പെട്ടു. കുറച്ചേറെ വീട്ടുസാധനങ്ങളും വാങ്ങിയിരുന്നു. ഒരു കള്ളൻ തന്റെ പുറകെ കൂടിയത് അവനറിഞ്ഞില്ല. വീട്ടിലെത്തിയപ്പോൾ പാതിരാത്രി കഴിഞ്ഞിരുന്നു. രണ്ടു മൂന്നുതവണ വിളിച്ചിട്ടും അമ്മ ഉണർന്നില്ല. നല്ല മഴയും തണുപ്പുമുണ്ടായിരുന്നു. പാവം അമ്മ ഉറങ്ങട്ടെ. രാവിലെ വിളിക്കാം. അവൻ കരുതി. പുറകുവശത്തെ കയറുകട്ടിലിൽ അവൻ കിടന്നുറങ്ങി. യാത്രാക്ഷീണം കാരണം കള്ളൻ വന്ന് അവനെ കട്ടിലിനോട് ചേർത്ത് കെട്ടിയതുപോലും അവനറിഞ്ഞില്ല. ഇടയ്ക്ക് എന്തോ ശബ്ദം കേട്ട് ഉണർന്ന ഷിയാങ്ങ് കള്ളനെ കണ്ടു. അവൻ പറഞ്ഞു, "നിരവധി വർഷത്തെ എന്റെ സമ്പാദ്യം എല്ലാം എടുത്തുകൊള്ളൂ, പക്ഷേ അകത്തുറങ്ങുന്ന എന്റെ അമ്മയെ ഉണർത്തരുത്”. "ശരി, എവിടെ പണം?”. കള്ളൻ ചോദിച്ചു. "എന്റെ മടിക്കുത്തിലുണ്ട് എടുത്തുകൊള്ളൂ” ഷിയാങ്ങ് തന്റെ മടിശീല അഴിച്ചുകൊടുത്തു. കള്ളൻ ആ പണമെടുത്തു. എന്നിട്ട് വലിയ ഒരു ചാക്കെടുത്ത് ഷിയാങ്ങ് ബയിജിംഗിൽ നിന്നു കൊണ്ടുവന്ന സാധനങ്ങൾ അതിൽ നിറയ്കുുവാൻ തുടങ്ങി. "അയ്യോ അതെടുക്കരുത് അത് എന്റെ അമ്മയ്ക്കുള്ള ചെരുപ്പാണ്. ”. അതുകേട്ട കള്ളൻ ചെരുപ്പ് അവിടെ മാറ്റി വച്ചു. ഒരു ചെമ്പു കെറ്റിൽ എടുത്തപ്പോൾ ഷിയാങ്ങ് പറഞ്ഞു. "അയ്യോ അതെടുക്കരുത് അത് എന്റെ അമ്മയ്ക്കുള്ള തണുപ്പുകാലത്ത് കാപ്പി കുടിക്കാനാണ് ”. അതുകേട്ട കള്ളൻ കെറ്റിൽ അവിടെ മാറ്റി വച്ചു. വീണ്ടും പലസാധനങ്ങളും എടുത്ത് ചാക്കിലിട്ടു. കമ്പിളി എടുത്തപ്പോൾ ഷിയാങ്ങ് വീണ്ടും പറഞ്ഞു. "അയ്യോ അതെടുക്കരുത് അത് എന്റെ അമ്മയ്ക്കുള്ള തണുപ്പുകാലത്ത് പുതയ്ക്കാനാണ് ”. ഇത്രയം കേട്ടതേ കളളൻ വന്ന് അവന്റ കെട്ടഴിച്ചു. "നിന്റെ വളരെ നാളത്തെ സമ്പാദ്യവും സാധനങ്ങളും എല്ലാം നീയെനിക്കുതന്നു. അമ്മയ്ക്കുവാങ്ങിയ മൂന്ന് വസ്തുക്കൾ ഒഴികെ. മറ്റെന്തിനെക്കാളും അമ്മയെ സ്നേഹിക്കുന്ന നിന്നെ കൊള്ളയടിക്കുവാൻ എനിക്കു കഴയില്ല”. ഇത്രയും പറഞ്ഞുകൊണ്ട് കള്ളൻ ഇരുട്ടിലേയ്ക്ക് നടന്നു മറഞ്ഞു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ