ജി എൽ പി എസ് പഴുപ്പത്തൂർ‍/അക്ഷരവൃക്ഷം/ഒത്തൊരുമ

Schoolwiki സംരംഭത്തിൽ നിന്ന്
16:49, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15344 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒത്തൊരുമ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒത്തൊരുമ

അപ്പുവിന്റെ കൂട്ടുകാരായിരുന്നു അമ്മിണിപ്പശുവും ചീരു ചെമ്മരിയാടും. അവർ എന്നും അപ്പുവിനോടൊപ്പം കളിക്കുമായിരുന്നു.കുറച്ച് ദിവസമായി അപ്പുവിനെ കണ്ടിട്ട്, അമ്മിണിണിപ്പശു വിചാരിച്ചു.അവൾ പുറത്തേക്കിറങ്ങി.ഇതെന്താ മൃഗങ്ങളെല്ലാവരും ഇറങ്ങി നടക്കുന്നു.അവൾ കുങ്കൻ കുരങ്ങനോട് കാര്യം അന്വേക്ഷിച്ചു.അപ്പോൾ നീ വിശേഷമൊന്നും അറി‍ഞ്ഞില്ലേ, മനുഷ്യരൊന്നും ഇപ്പോൾ പുറത്തേക്കിറങ്ങുന്നില്ല. നീ വരൂ വമുക്ക് അടിച്ച് പൊളിക്കാം.അവർ എല്ലാവരും കളിച്ച് രസിച്ച് നടന്നു. കുറച്ച് കഴിഞ്ഞപ്പോൾ അമ്മിണിക്ക് വിശക്കാൻ തുടങ്ങി.ഞാൻ വീട്ടിലേക്ക് പോവുകയാ അവൾ പറഞ്ഞു.പക്ഷെ അപ്പുവിനെ ഒന്ന് കാണണം എന്നിട്ടേയുള്ളൂ.വീട്ടിലേക്ക്. അവനെ ഒന്ന് കണ്ടു പിടിക്കണം.എന്താ ഒരു വഴി.അവൾ കൂട്ടുകാരോട് ചോദിച്ചു. അതിനെന്താ ഞങ്ങൾ സഹായിക്കാമല്ലോ.കുങ്കൻ കുരങ്ങ് പറഞ്ഞു.അപ്പുവിനെ തേടി വീടു വീടാന്തരം അവർ നടന്നു.ഒടുവിൽ അവർ അപ്പുവിനെ കണ്ടെത്തി.അപ്പു പറഞ്ഞ കാര്യം കേട്ട് അമ്മിണിപ്പശുവിന് സങ്കടം വന്നു.നാട്ടിലെല്ലാം ഒരു വൈറസ് പടർന്നിരിക്കുന്നു.ആരും പുറത്തിറങ്ങാൻ പാടില്ല.അപ്പു അവളെ സമാധാനിപ്പിച്ചു.കുറച്ച് ദിവസം കഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങും.മനുഷ്യരിൽ നിന്ന് കൊറോണ വൈറസ് മൃഗങ്ങളിലേക്ക് പകരുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു.അതുകൊണ്ട്നിങ്ങളും സൂക്ഷിക്കുക.വ്യക്തി ശുചിത്വം പരിസര ശുചിത്വം സാമൂഹിക അകലം എന്നിവ പാലിക്കുക.കൊറോണക്കാലം കഴിഞ്ഞാൽ നമുക്ക് ഒരുമിച്ച് കളിക്കാം.പേടിക്കേണ്ട ജാഗ്രത മതി.അപ്പുവിന്റെ വാക്ക് കേട്ട് അമ്മിണിക്ക് സമാധാനമായി.അവൾ കൂട്ടുകാരോ ടൊപ്പം തിരിച്ച് പോയി.

ശ്രാവൺ.പി.ആർ
4 A ജി.എൽ.പി.എസ്.പഴുപ്പത്തൂർ
സുൽത്താൻബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ