ജി എൽ പി എസ് ആനക്കോട്ടുപുറം/അക്ഷരവൃക്ഷം/ ഞെട്ടിച്ച വാർത്ത

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കോവിഡ് വെക്കേഷൻ

അപ്പോൾ ഞാൻ സ്‌കൂളിൽ കൂട്ടുകാരോടൊത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. നീണ്ട ബെൽ അടിക്കുന്നത് കേട്ട് കുട്ടികൾ ക്ളാസ്സിലേക്കു ഓടി, കൂടെ ഞാനും. സ്‌കൂൾ വിടുന്നത് എന്തിനെന്നറിഞ്ഞില്ല. ഞങ്ങളുടെ ടീച്ചറോട് ചോദിച്ചു " കുറെ നാളത്തേക്ക് നാളെ മുതൽ സ്കൂൾ ഉണ്ടാവില്ലെന്ന് അറിയിച്ചിട്ടുണ്ട്" .ഞാനും എന്റെ ഫ്രണ്ട്സും ഞെട്ടിപ്പോയി . നാളെ വീട്ടിൽ ഇരിക്കണമെന്ന കാര്യം ആലോചിച്ച് കൂടായിരുന്നു. ടീച്ചറെ എന്താ കാരണം? ഇന്നും അസ്സബ്ലിയിൽ പറഞ്ഞില്ലായിരുന്നോ ഒരു രോഗം പകരുന്നതിനെ പറ്റി . ആ ..ഹാ.. കൊറോണ രോഗം പടരാതിരിക്കാൻ വീടുകളിൽ അടങ്ങി ഇരിക്കാൻ വേണ്ടിയാണ് സ്‌കൂൾ വിട്ടത്. എത്രയും പെട്ടന്ന് വീട്ടിലെത്താൻ ഞങ്ങൾ ഓടിപ്പോയി . വീട്ടിലെത്തിയപ്പോഴാണ് അറിഞ്ഞത് എല്ലാം നാളെ മുതൽ അവധിയാണെന്നു. നീണ്ട മൂന്നു മാസം വീട്ടിലിരിക്കുമ്പോൾ എന്തെല്ലാം ചെയ്യും ,എനിക്കറിയില്ല. ഇപ്പോൾ ഞാൻ വീട്ടിൽ ഉമ്മയെ സഹായിക്കും. പച്ചക്കറിക്കൃഷി , പൂന്തോട്ടം ഉണ്ടാക്കൽ ഇതിലൊക്കെ പങ്കെടുക്കും . ഇപ്പോൾ പത്രം നിറയെ കൊറോണയെ കുറിച്ചാണ് ഞാൻ വായിക്കുന്നത്. എത്ര ഭയങ്കരമാണ് . നമുക്ക് ശ്രദ്ധിക്കാം.

ഫാത്തിമ മിൻഹ. കെ കെ
2 ബി ജി എൽ പി സ്‌കൂൾ ആനക്കോട്ടുപുറം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം