ഉള്ളടക്കത്തിലേക്ക് പോവുക

എ.ജെ.ജോൺ എം.എച്ച്.എസ്സ്. ചാത്തങ്കോട്ടുനട/അക്ഷരവൃക്ഷം/അടർന്ന വൈകല്യം

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അടർന്ന വൈകല്യം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അടർന്ന വൈകല്യം

ഓർക്കുന്നുവോ മനുഷ്യാ നീ ഓർക്കുന്നുവോ
കരങ്ങൾ തൻ ചെയ്ത ദുഷ്കർമ്മങ്ങളും
ഓർക്കുന്നുവോ മനുഷ്യാ നീ ഓർക്കുന്നുവോ
എൻ മടിത്തട്ടിലുറങ്ങിയ യുഗമുദ്രയും
ഇത്രയും യാതന മുതുകത്തു പേറിയും
ഒരു വട്ടം പോലും ശപിച്ചില്ല നിന്നെ ഞാൻ
എൻ ഹൃദയമാകും വനങ്ങളും വയലും
കത്രിക പൂട്ടുകൾ കൊണ്ടു നീ കീറി
പുളയുന്ന ഗദ്ഗദ യാതന നീറി
ഒരുവട്ടം പോലും ശപിച്ചില്ല നിന്നെ ഞാൻ
എൻ കൈകളുണങ്ങിയ ശിഖരങ്ങളായി
എൻ മാറിടം വറ്റിയ ചാലുകളായി
ഓർക്കുക മനുഷ്യാ നിൻ ദുഷ്കർമ്മ പ്രതിഫലം
എൻ രാഗം അരുളിടും ആത്മീയ ഗീതം
 

ആദില ഫാത്തിമ
IV A എ.ജെ.ജോൺ എം.എച്ച്.എസ്സ്. ചാത്തങ്ങോട്ടുനട
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത