ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണ എന്ന വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:46, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന വൈറസ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന വൈറസ്

ഇത‌ു വരെ സ്ഥായിയായ ഒര‌ു പേരില്ലാത്ത മെഡിക്കൽ പ്രാധാന്യമ‌ുള്ള കൊറോണ വൈറസ്, നോവൽ കൊറോണ വൈറസ് എന്ന പേരിൽ അറിയപ്പെട‌ുന്ന‌ു. ചൈനയിലെ വ‌ുഹാൻ പ്രവിശ്യയിലാണ് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത്. പിന്നെ അത് 200 - ൽ പരം രാജ്യങ്ങളിലായി പടർന്ന‌ു. കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങൽ

  • പനി
  • ജലദോഷം
  • ശ്വാസകോശപരമായ രോഗങ്ങൾ
  • ശരീരവേദന
  • തലവേദന
  • ന്യ‌ുമോണിയ

ഇത് മ‌ൃഗങ്ങളിൽ നിന്നാണ് പകര‌ുന്നത് എന്നാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കണ്ട‌ുപിട‌ുത്തം. എന്നാല‌ും ഇത് ക‌ൃത്യമായ ഒര‌ു നിഗമനം അല്ല. എന്നാൽ ഇത് മന‌ുഷ്യനിൽ നിന്ന‌ും മന‌ുഷ്യനിലേക്ക് പകര‌ുന്ന‌ു. കൊറോണ ബാധിച്ച ഒര‌ു വ്യക്തിയ‌ുടെ സ്രവത്തില‌ൂടെയാണ് ഇത് പകര‌ുന്നത്. ഈ വൈറസിന് ഭ‌ൂമിയിൽ എത നേരം ജീവിച്ചിരിക്കാൻ കഴിയ‌ുമെന്നതിൽ ഒര‌ു നിശ്ചയവ‌ുമില്ല. സാർസ് വൈറസ‌ുമായി അട‌ുത്ത ബന്ധമ‌ുള്ള വൈറസാണ് ഇത്. ഇത് മൂലം ഉണ്ടാക‌ുന്നതാണ് കൊറോണ വൈറസ് രോഗം.