ശാലേം യു.പി.സ്കൂൾ വെണ്മണി/അക്ഷരവൃക്ഷം/കൊറോണ ഒരു ഓർമ്മപ്പെടുത്തൽ
കൊറോണ ഒരു ഓർമ്മപ്പെടുത്തൽ
കഴിഞ്ഞ കുറെ മാസങ്ങളായി എവിടെയും എപ്പോഴും എറ്റവും അധികം കേൾക്കുന്ന ഒന്നാകുന്നു കൊറോണ വൈറസ്. എനിക്കു ഒന്നും മനസ്സിലായില്ല ഈ കൊറോണയെപ്പറ്റി. പക്ഷെ ഞാനും അതു പറഞ്ഞു തുടങ്ങി. മാതാപിതാക്കളിൽ നിന്നും പത്രമാധ്യമങ്ങളിൽ നിന്നും എനിക്കു മനസ്സിലായി തുടങ്ങി .കണ്ണു കൊണ്ടു കാണാൻ കഴിയാത്തതും , എന്നാൽ ഈ ലോകം ഏറ്റവും പേടിക്കുന്നതുമായ ഒരു കുഞ്ഞു വൈറസ് ആണിത് .ക്രമേണ അതിന്റെ ശക്തി എനിക്കു മനസ്സിലായി തുടങ്ങി പണക്കൊഴുപ്പിനും അധികാരത്തിനും കപട ആത്മീയതയ്ക്കും, ഇന്നു വരെയുള്ള ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾക്കും ഒന്നും ആ കുഞ്ഞൻ വൈറസിനെ ഇതു വരെയും ഒന്നു തൊടാൻ പോലും കഴിഞ്ഞിട്ടില്ല എന്ന് അറിയുന്നു. എന്തൊരു വേഗമായിരുന്നു മനുഷ്യന് !ഒന്നിനും സമയം തികയുന്നില്ലായിരുന്നു എന്തിനോ വേണ്ടി കുതിച്ച് പാഞ്ഞവർ കിതച്ച് കിതച്ച് നിശ്ചലമായിരിക്കുന്നു . വാഹനങ്ങളുടെ ഇരമ്പലില്ല. ഫാക്ടറികളുടെ വിഷപ്പുകയില്ല ,വിമാനങ്ങളുടെ പാച്ചിലില്ല .പ്രകൃതി സുഖത്തിൽ നിന്നും സുഖചികിത്സ കഴിഞ്ഞ ആളെപ്പോലെ അരോഗ്യവതിയായിരിക്കുന്നു .എങ്ങും കിളികൾ , അണ്ണാറക്കണ്ണൻമാർ ,പൂമ്പാറ്റകൾ എന്തു രസമായിരിക്കുന്നു.മനുഷ്യൻ സമയക്കുറവുമൂലം തിരിഞ്ഞുനോക്കട്ടില്ലായിരുന്ന പ്രകൃതിവിഭവങ്ങൾക്കായി ധാരാളം സമയമുപയോഗിച്ച് തിരഞ്ഞ് നടക്കുന്നു . വീട്ടിൽ നിന്നും ഞാനറിഞ്ഞു പഴയ കാലത്തേക്കുള്ള ഒരു തിരിച്ചുപ്പോക്ക് എന്ന് . ആ പഴയ കാലം അത്ര സുന്ദരമായിരുന്നോ ? എങ്കിൽ ആ സൗന്ദര്യത്തെ ആരാണ് നശിപ്പിച്ചത് ? ഇത് പ്രകൃതിയുടെ പകവീട്ടൽ ആണോ .... ആ കുഞ്ഞൻ വൈറസ് എന്നു ഞാൻ സംശയിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ