എൻ എസ് എസ് എച്ച് എസ് വെളിയനാട്/അക്ഷരവൃക്ഷം/ദുരന്തപ്പെയ്ത്ത്

09:32, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsshsveliyanadu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ദുരന്തപ്പെയ്ത്ത് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദുരന്തപ്പെയ്ത്ത്


ദുരന്തപ്പെയ്ത്ത്

മഹാമാരിയെപ്പോലെ വന്നു
ആ ദുരന്തം
വിനാശം വിതച്ചു
ലോകത്തെ വിറപ്പിച്ചു.


മനുഷ്യരെ ചിതറിച്ചവൾ
എല്ലായിടത്തും പടർന്നു
പിടിച്ചു അവളുടെ
പേരാണ് കൊറോണ


മറ്റുള്ളവരുടെ ജീവന്
വിലങ്ങുതടിയാണവൾ
അവളെ എല്ലാരും ഭയപ്പെട്ടു
അവളെ പരാജയപ്പെടുത്തുക പ്രയാസകരം


ലോകത്തെ മരണത്തിലേക്ക്
നയിക്കുന്ന അപായ
ചങ്ങലയാണവൾ
അവൾ ഒരു വിപത്താണ്

പ്രാർത്ഥനാ മണികൾ മുഴങ്ങിയ
നാളുകൾ ഇന്നെവിടെ
പോയി മറഞ്ഞു നാളുകൾ
ഒരു ഓർമ്മയായി മാറിയല്ലോ


ആശുപത്രിയിലാളുകൾ
തിങ്ങിഞെരുങ്ങി
നേഴ്സുമാർ ഡോക്ടർ -
മാരാകെ കുഴപ്പത്തിലായ്


നിമിഷങ്ങൾക്കുള്ളിൽ
 മരിക്കും തൻ സോദരരേ
 കണ്ടു ഈറനണിയും
 ബന്ധുമിത്രാദികൾ

ഓർക്കുമ്പോൾ നെഞ്ചു -
പിളരുമീ കാഴ്ചകൾ
കണ്ടു നിൽക്കാം എന്ന് അല്ലാതെ
വേറെ എന്ത് ചെയ്യാൻ

കുടുംബം എന്ന പേരു മറന്നു
 ഓടിനടക്കും ആരോഗ്യ പ്രവർത്തകർ
ഇന്നും ചികിത്സാ
സൗകര്യങ്ങൾ ഒരുക്കുന്നുവല്ലോ


അവരുടെ രോദനങ്ങൾ കേട്ടാൽ
 കരയാത്തവർ പോലും
കരഞ്ഞു പോകും
അത്രയ്ക്കും വേദനാജനകമീ നിമിഷം


ശുചിത്വം പാലിച്ച് അങ്ങനെ
 ഇങ്ങനെ ഈ മഹാമാരിയെ
 ഭൂമിയിൽനിന്ന്
തുടച്ചുനീക്കാം


സൂക്ഷ്മജീവിയാം വൈറസിനെ
പേടിക്കണമല്ലോ മാനവർ
എന്നോർക്കുമ്പോൾ തേങ്ങൽ
തോന്നുന്നെൻ മനസ്സിൽ


രക്ഷാപ്രവർത്തകർ തൻ
ജീവനേക്കാൾ മറ്റുള്ളവരുടെ
 ജീവനു പ്രാധാന്യം
ഏറെ നൽകി


വികസിത രാജ്യം അമേരിക്കയെ
 ഇന്ന് എവിടെ കാണാൻ
 കഴിയുമെൻ സോദരരേ
 ഇതെന്തൊരു വിധി ?


 ചൈനയും ഇറ്റലിയും ഇന്നെവിടെ ?
ചൈനീസ് കളിപ്പാട്ടങ്ങൾ ഇന്ന് എവിടെപ്പോയി? ഇതിനെയെല്ലാം ആ
അണു തുടച്ചുനീക്കിയോ?


ശുചിത്വം പാലിച്ച്
രോഗ വിമുക്തി നേടി
 തുടച്ചുമാറ്റാം
ഈ അസുരവിത്തിനെ

സിയ ആൻ സേവ്യർ
10 A എൻ എസ് എസ് എച്ച് എസ് വെളിയനാട്
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത