ഉള്ളടക്കത്തിലേക്ക് പോവുക

എ.യു പി. എസ്. ചമ്പ്രകുളം/അക്ഷരവൃക്ഷം/നിശ്ചലം

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Majeed1969 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നിശ്ചലം | color= 5 }} <center> <poem> എന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിശ്ചലം

എന്തും കൈയ്യടക്കാനായ് നെട്ടോട്ടമോടുന്ന മനുഷ്യാ.........
ഈ ഭീകരനു മുന്നിൽ നീ വെറും കളിക്കോപ്പ്
പെയ്തിറങ്ങയാണവൻ മഹാമാരിയായ്,
സർപ്പമായ്, നാടിനെ വിഴുങ്ങാൻ


ഒരു ചെറുകാൽവെപ്പാൽ
ഇവിടം ഒരു ശവപ്പറമ്പായ്
പ്രതിരോധത്തിൻ മതിൽ കെട്ടുകൾ
തകർത്തെറിഞ്ഞങ്ങനെ മൃതു ദാഹിയായ് അലയുകയാണവൻ..........
       
മൃതിയെ തേടി നടക്കുമ്പോൾ
നിസ്സഹായരായ് നാം നോക്കി നിൽക്കുന്നു
പ്രതീക്ഷ തൻ ഒരു തിരിനാളം ജ്വലിക്കവേ........
വിമുക്തിക്കായ് മനം കൊതിക്കവേ...............
ഉള്ളിൽ ഒരു സംശയം ബാക്കിയാവുന്നു
എൻ്റെ തൂലിക നാളെയും ചലിക്കുമോ.................?
  

ദേവിക.എസ്
7 C എ.യു.പി.എസ് ചമ്പ്രകുളം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത