ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായി പൊരുതാം കൊറോണയ്ക്കെതിരെ

Schoolwiki സംരംഭത്തിൽ നിന്ന്
20:47, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42084 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒറ്റക്കെട്ടായി പൊരുതാം കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒറ്റക്കെട്ടായി പൊരുതാം കൊറോണയ്ക്കെതിരെ

ചൈനയിൽ ഉത്ഭവിച്ച  ശ്വാസകോശത്തെ ബാധിക്കുന്ന ഒരിനം വൈറസ് ലോകമെമ്പാടുമുള്ള 900000-ൽ അധികം ആളുകളെ ബാധിച്ചു. കുറഞ്ഞത് 200000 കേസുകളും അമേരിക്കയിലാണ്.കഴിഞ്ഞ ഡിസംബറിൽ ചൈനയിലെ വുഹാനിൽ ഉത്ഭവിച്ച ഒരു പുതിയ വൈറസാണ് എല്ലാ ഭൂഖണ്ഡങ്ങളിലേക്കും പടർന്നത് ' ലക്ഷകണക്കിന് ആൾകാർക്ക് രോഗം ബാധിച്ചു.നിരവധി പേർ മരണപ്പെട്ടു. കൊറോണ വൈറസിന്റെ വ്യാപനത്തെ ലോകാരോഗ്യ സംഘടന പാൻ ഡെമിക് എന്നു വിളിച്ചിരുന്നു' കൊറോണ വൈറസ് ആളുകളെ മാത്രമല്ല മൃഗങ്ങളെയും ബാധിക്കും.

2003-ൽ ചൈനയിൽ പ്രചരിച്ച മറ്റൊരു കൊറോണ വൈറസ് കൂടുതൽ അപകടകരമായ അവസ്ഥയ്ക്ക് കാരണമായി. കടുത്ത അക്യൂട്ട് റസ്പിറേറ്ററി സിൻഡോം അഥവാ SARS.8098 പേർക്ക് അസുഖം ബാധിക്കുകയും 774 പേർ മരണപ്പെടുകയും ചെയ്തു. 2012-ൽ സൗദിയിൽ റിപ്പോർട്ട് ചെയ്ത മിഡിൽ ഈസ്റ്റ് റസ്പിറേറ്ററി സിൻഡ്രോം അഥവാ മെർസും ഒരു കൊറോണ വൈറസ് മൂലമാണ്. പുതിയ വൈറസിന് SARS - Co V2 എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇതു മൂലം ഉണ്ടാകുന്ന രോഗത്തെ കോവിഡ്- 19 എന്നു വിളിക്കുന്നു.

രോഗം വരാതിരിക്കാൻ നമുക്ക് ഓരോരുത്തർക്കും ചെയ്യാൻ കഴിയുന്ന കാര്യം അവശ്യ സമയത്ത് വിദഗ്ദ്ധരുടെ ഉപദേശം തേടുക എന്നതാണ്.അതുമാത്രമല്ല പൊതുമാർഗ്ഗ നിർദേശങ്ങളും നമുക്ക് പാലിക്കാം. കാരണം കൊറോണ വൈറസ് അത്ര വേഗത്തിലാണ് വ്യാപിക്കുന്നത്. കൈകൾ നന്നായി കഴുകുക, മുഖത്ത് സ്പർശിക്കുന്നത് ഒഴിവാക്കുകുക, പൊതുനിരത്തിൽ ഇറങ്ങി നടക്കുന്നത് ഒഴിവാക്കുക, ചുമ, പനി എന്നിവ ഉള്ളവരിൽ നിന്നും ആറടി ദൂരം അകലം പാലിക്കുക തുടങ്ങിയവയാണ്. നമ്മൾ സ്വയം നമ്മെനിയന്ത്രിച്ചാൽ ഒരു പരിധി വരെ കൊറോണ വ്യാപനം തടയാൻ കഴിയും. വൈറസിന്റെ വ്യാപനം തടയാൻ ആദ്യം ചെയ്യേണ്ടത് ഒറ്റകെട്ടായി നില്ക്കുക എന്നതാണ്. വൈറസ് രൂപം കൊണ്ട ചൈനയിൽ പോലും വൈറസിെൻറെ വ്യാപനത്തെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഇന്ത്യയിൽ കൊറോണ പിടിപെട്ടപ്പോൾ രാജ്യത്തിന്റെ ഓരോ മാർഗനിർദേശങ്ങളും ഉൾക്കൊള്ളുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു. അതു കൊണ്ട് തന്നെ രോഗവ്യാപനത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ നമുക്ക് കഴിഞ്ഞു.ഇനിയും  നറുക്ക് ഒറ്റകെട്ടായി പ്രവർത്തിച്ച് കൊറോണയെ പുർണമായും നിയന്ത്രിക്കാം.

മുഹമ്മദ്.എ.എസ്
8 സി ഗവണ്മെന്റ് എച്ച് എസ് പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം