ജി.എച്ച്.എസ്.എസ് നാവായിക്കുളം/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും:-Nafeesathul Misria,9 A

Schoolwiki സംരംഭത്തിൽ നിന്ന്
20:22, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മനുഷ്യനും പ്രകൃതിയും | color=4...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യനും പ്രകൃതിയും

ഇന്ന് നമ്മൾ മനുഷ്യർ ഒട്ടനവധി പരിസ്ഥിതി പ്രശ്നങ്ങളും കൊറോണ എന്ന വൈറസിലും അകപെട്ടിരിക്കുന്നവരാണ്. പരിസ്ഥിതി ഇപ്പോൾ മലിന മാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.മരങ്ങൾ,പക്ഷികൾ, മലകൾ പുഴകൾ, ചെടികൾ, അങ്ങനെ സൗന്ദര്യമായ നമ്മുടെ പ്രകൃതി ഇന്നു നശിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
അതുപോലെ തന്നെയാണ് ഇന്നു നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണാ അഥവാ 'കോവിഡ് 19'.. നമ്മുടെ ജനസംഖ്യയെ ഫംഗം വരുത്തികൊണ്ടിരിക്കുകയാണ് ഈ വൈറസ്. കോറോണയെന്ന വൈറസിന്റ് ആക്രമണം മൂലം ഏപ്രിൽ 30 വരെ എല്ലാ സംസ്ഥാനങ്ങൾക്കും ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നാം ഇന്നു കണ്ടുകൊണ്ടിരിക്കുന്ന ലോകം നമ്മളിൽ നിന്നും എത്രയോ വിഭിന്നമായിക്കൊണ്ടിരിക്കുകയാണ്.
കൊറോണ മൂലം കുറെയധികം പ്രശ്നങ്ങൾ നാം നേരിടുന്നു.ഇപ്പോൾ നമ്മുടെ കൂട്ടത്തിൽ താനെയല്ലങ്കിലും നമ്മുടെ പ്രദേശത്തിന്റ, ജില്ലയുടെ, അന്യസംസ്ഥാനങ്ങളിൽ നമ്മുടെ സഹോദരങ്ങൾ കൃഷിയും മറ്റു ജോലിയും ചെയ്ത് ജീവിക്കുണ്ട്. തോല്പിക്കരുത് ആ ജീവനക്കാരെ കോവിഡ് 19.
തുടർച്ചയായ രണ്ടു പ്രളയം തകർത്തെറിഞ്ഞതിന്റ പരുക്കുകളിൽ നിന്നും കേരളത്തിലെ കർഷകമേഖല മുക്തിയായി വരുമ്പോഴാണ് കോവിഡ് 19കണ്ണീരിന്റെ വിത്തെറിഞ്ഞിരിക്കുന്നത് കാർഷിക വിളകളുടെ വിളവെടുപ്പുകാലമായിട്ടും വിളവെടുക്കാൻ ആളോ വിൽക്കാൻ വിപണിയോ വിലയോ ഇല്ലാത്ത ദുരവസ്ഥയിലാണ് നമ്മുടെ കർഷകർ കാർഷിക കേരളത്തിന്റെ നട്ടെല്ലായ റബ്ബറിന് ലോക്ക് ഡൌൺ മൂലം ഉണ്ടായ ഉല്പാദന നഷ്ട്ടം ഇതുവരെ 35, 000 ടൺ ആണന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഇപ്പോഴത്തെ ശരാശരി വില പ്രകാരം 300 കോടിയുടെ ഉൽപ്പന്നമാണിത്. മറ്റുതോട്ടങ്ങൾകെല്ലാം പ്രവർത്തനം പുനരാരംഭിക്കാൻ കേന്ദ്ര നിർദേശപ്രകാരം സംസ്ഥാന സർക്കാർ അനുവാദം നൽകിയെങ്കിലും റബ്ബറിനുമാത്രം ലോക്ക് ഡൗൺ തുടരുന്നത് കേരളത്തിലെ പത്തുലക്ഷത്തിലേറെ റബ്ബർ കർഷകരുടെ ആശങ്കയായിരിക്കുന്നു.
കോവിഡ് 19-ന്റെ വർദ്ധനവുമൂലം നമ്മളിൽ നിന്നും നമ്മുടെ സഹോധരങ്ങൾ ജീവൻ പൊലിഞ്ഞുകൊണ്ട്‌രിക്കുന്നു. ഒരു ദിവസം തന്നെ ഒന്നോ രണ്ടോ പേരല്ല 100, 200, 300 അങ്ങനെ നമ്മുടെ ലോകത്തുനിന്നും ജീവൻ പൊലിഞ്ഞുകൊണ്ടിരിക്കുന്നു വർഷങ്ങൾക്ക് മുൻപ് ഇതുപോലെ തന്നെ പ്ലേഗ്, കോളറ ഇപ്പോഴിതാ കോവിഡ് -19നും. അങ്ങനെ ജീവൻ അലതല്ലി ജീവിച്ചുകൊണ്ടിരിക്കുകയാണ് നമ്മൾ നമ്മുടെ രാജ്യങ്ങളിൽ മാത്രമല്ല രാജ്യത്തിന്റെ ബഡ്ജറ്റിനും സാധനസേവനങ്ങളുടെ നിലവാരത്തിനും ദോശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ മാരകമായ വൈറസിനെ കൊറോണ എന്നറിയപ്പെടുന്നത്.ഇതിന് ലോകാരോഗ്യസംഘടന കൊടുത്ത മറ്റൊരു പേരാണ് കോവിഡ് 19.
കോവിഡ് 19 മൂലം നമ്മുടെ പരിസ്ഥിയും നശിക്കുന്നു. ഇന്നു കാണുന്ന പ്രകൃതി സൗന്ദര്യമായിരിക്കില്ലനാളെ നാം കാണുന്നത് ഓരോ ദിവസവും പ്രകൃതി മാറിക്കൊണ്ടേയിരിക്കുന്നു.
ഒരു വിധത്തിൽ ലോക്ക് ഡൗൺ നല്ലതാണ്, എന്നാൽ നല്ലതല്ലതാനും, കാരണം ലോക്ക് ഡൗൺന്റെ ആവിശ്യം ജനകൾക്കിടയിലുള്ളഒത്തുചേരൽ തടഞ്ഞു വീടുകളിൽ തന്നെ ചിലവഴിക്കുക എന്നതാണ്.
പക്ഷേ അതെന്തിനാണെന്നുവച്ചാൽ ഇന്ന് നാം അകലം പാലിച്ചാൽ നാളെ ഒത്തു അതിനെ അതിജീവിക്കാം എന്ന ഉദ്ദേശമാണ്. പക്ഷേ ലോക്ക്ഡൗൺ മൂലം ജോലി ചെയ്യാതെ, ഒരത്യാവശ്യത്തിനു പുറത്തിറങ്ങാൻ പറ്റാതെ വീട്ടിൽ ഇരിക്കുക അതാണ് എന്നിരുന്നാലും കോവിഡ് 19നെ നേരിടാൻ നമ്മളെകൊണ്ട് സാദിക്കുന്നതിനാണ് പ്രതിരോധം. പരിസ്ഥിതി സംരക്ഷിക്കുക. നഷ്ടപ്പെട്ടുപോയ തടാകങ്ങൾ, ജലാശയങ്ങൾ അങ്ങനെയുള്ള എല്ലാത്തിനെയും പുറത്തുകൊണ്ടുവരുക എന്നതാണ്
ഏതൊക്കെയാണ് ഇന്നു നാം നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തങ്ങൾ ഇതിന് തടുക്കുവാനും സംരക്ഷിക്കാനും ഒരുമിച്ച് കൈകോർക്കാം എന്ന് ഈവേളയിൽ നമുക്ക് ദൃഢപ്രതിജ്ഞചെയ്യാം.
STAY HOME @ STAY SAFE
നന്ദി

Nafeesathul Misria
9 A ജി എച്ച് എസ് എസ് നാവായികുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം