കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അക്ഷരവൃക്ഷം/പ്രകൃതിയിലെ പാതിര
പ്രകൃതിയിലെ പാതിര.
കുളിരിന്റെയും നിലാവിന്റെയും പാതിര. പുഞ്ചിരി തൂകി തിളങ്ങുന്ന കുഞ്ഞു നക്ഷത്രങ്ങൾ, തേങ്ങാപ്പൂളുപോലെയും വെള്ളിത്തളിക പോലെയും മാനത്ത് ഇരുന്നു നീങ്ങുന്ന തിളക്കമേറിയ ചന്ദ്രൻ, മാനത്തു നിന്നും എത്തുന്ന നിലാവിന്റെ തൂവെള്ള തിളക്കം, ആ വെട്ടത്തിൽ കുഞ്ഞു വിളക്കും കത്തിച്ച് മെല്ലെ പാറി പാറി നടക്കുന്ന കുഞ്ഞു മിന്നാമിന്നിക്കൂട്ടങ്ങൾ.തലോടാനെത്തുന്ന ഇളം മഞ്ഞിന്റെ തണുപ്പ് ,കറുത്ത മേഘങ്ങൾ കൊണ്ടു മൂടിയ ആകാശം. പ്രകൃതി മൊത്തം ആകെ കുളിർക്കോരുന്ന കാഴ്ച. പ്രകൃതിയെ ഇരുട്ടുന്ന ആ സമയം എത്ര വിസ്മയ കാഴ്ച. പ്രകൃതി നമുക്ക് സമ്മാനിച്ച ഏറ്റവും വലിയ വിസ്മയ നിധിയാണ് കണ്ണഞ്ചിപ്പിക്കുന്ന പാതിര.....!
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ