എ.യു.പി.എസ്.കേരളശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പരിസ്ഥിതിയിൽ വരുന്ന ക്രമീകൃതമല്ലാത്ത മാറ്റം ജീവിതത്തെ ദുരിതമാക്കുന്നു ഇത് ഭൂമിയുടെ നിലനിൽപ്പിന് ഭീഷണിയാകുന്നു മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതിദത്ത വുമായ അവസ്ഥയാണ് പരിസ്ഥിതി. എല്ലാ വിധത്തിലുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി ഒരു സസ്യത്തിൻ്റെ നിലനിൽപ്പിനായി മറ്റു സസ്യങ്ങളും ജീവികളും ആവശ്യമാണ് ഇങ്ങനെ അന്യോന്യം ആശ്രയത്തിലൂടെ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു , ഈ മാറ്റം പ്രതിഭാസമായി തുടരുകയും മാറ്റങ്ങളിൽ തുടർച്ച നഷ്ടപ്പെടുകയും ചെയ്യുമ്പോൾ പരിസ്ഥിതി തകരാറിലായി എന്നു പറയുന്നു വിശേഷബുദ്ധിയുള്ള ഒരു ജീവിയാണ് മനുഷ്യൻ ആധുനിക മനുഷ്യൻ പ്രപഞ്ചത്തെ വരുതിയിലാക്കി - എന്നവകാശപ്പെട്ടു. പ്രകൃതിയിലെ പ്രതിഭാസങ്ങളിൽ നിന്ന് രക്ഷപ്പെടുവാനായി കൃത്രിമമായി അണക്കെട്ടി വെള്ളം നിർത്തുകയും കോൺക്രീറ്റ് ബിൽഡിംഗുകൾ നിരത്തി പ്രകൃതിക്ക് ദുരിതം സൃഷ്ടിക്കുകയും വനങ്ങൾ വെട്ടി പരിസ്ഥിതിയിൽ പല മാറ്റങ്ങൾ ഉണ്ടാക്കുകയും ചെയ്തു സുനാമി പോലുള്ള വെള്ളപ്പൊക്കം, മലയിടിച്ചിൽ, കൊടുംകാറ്റ് എന്നിവ മനുഷ്യന് അഭിമുഖീകരിക്കേണ്ടി വന്നു നിരവധി രൂപത്തിലുള്ള മലിനീകരണങ്ങൾ ഉണ്ട്. ശബ്ദമലിനീകരണം, വായു മലിനീകരണം, ജലമലിനീകരണം തുടങ്ങിയവ. ജൈവഘടനയിൽ ശക്തമായ മാറ്റം വരുത്താൻ പ്ലാസ്റ്റിക് കാരണമാവും . പ്ലാസ്റ്റിക് ജലത്തിലെ ഓക്സിജൻ നശിപ്പിക്കും. വ്യവസായശാലകളിൽ നിന്നുള്ള പുക അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നു. വനനശീകരണം കേരളത്തിൻ്റെ ജൈവഘടനയിൽ മാറ്റം വരുത്തുന്നു. മനുഷ്യൻ കൃഷിയുടെ വിളവു കൂട്ടുന്നതിനായി രാസ വളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നു. ഇത് മണ്ണിൻ്റേയും ജലത്തിൻ്റേയും ഗുണങ്ങൾ ഇല്ലാതാക്കും ജൈവവളങ്ങൾ കൂടുതലായി 'ഉപയോഗിക്കുകയും ബയോളജിക്കൽ കൺട്രോൾ ഏർപ്പെടുത്തുകയും ചെയ്താൽ മാത്രമേ ഇതിന് പരിഹാരമാവുകയുള്ളൂ. ധനം സമ്പാധിക്കുന്നതിനായി മനുഷ്യൻ ഭൂമിയെ ചൂഷണം ചെയ്യുമ്പോൾ മാതൃത്വത്തെയാണ് നാം തകർക്കുന്നത് എന്നോർക്കണം,
|