ആർ എം യു പി എസ്സ് കല്ലറക്കോണം/അക്ഷരവൃക്ഷം/ഞാൻ കൊറോണ
ഞാൻ കൊറോണ
കൂട്ടുകാരെ ഞാൻ കൊറോണ. പേര് കേൾക്കുമ്പോൾ തന്നെ എന്റെ രൂപം നിങ്ങളുടെ മനസിലേക്കു വരും എന്ന് എനിക്ക് ഉറപ്പാണ്. എല്ലാവരും എന്നെ ഭീതിയോടെയാണ് കാണുന്നത്. പേരുപോലെതന്നെ ഞാൻ വലിയ അപകടകാരിയാണ്. ഇതിനകം ഞാൻ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും ഞാൻ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ലക്ഷകണക്കിന് ആളുകളെ ഞാൻ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബാധിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുക എന്ന ഒരു കാര്യത്തിലൂടയെ എന്ന ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയു. അതുകൊണ്ട് എല്ലാവരും ഇപ്പോൾ എന്ന പേടിച്ചു വീട്ടിൽ അടച്ചിരിപ്പാണ്. ആരെയും പേടിക്കാത്തവരും ഇപ്പോൾ എന്നെ പേടിക്കുന്നുണ്ട്. വിസയും പാസ്‌പോർട്ടും ഇല്ലാതെ ഇത്രയും രാജ്യങ്ങൾ സന്ദർശിച്ചത് ലോകത്തു ഞാൻ മാത്രമേയുള്ളു. ഇതിനകം തന്നെ ഞാൻ ലക്ഷങ്ങളുടെ ജീവൻ അപഹരിച്ചു. എന്നെ പ്രതിരോധിക്കാൻ ഫലപ്രദമായ ഒരു മരുന്നു വികസിപ്പിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. പ്രായം ചെന്നവരെയും മറ്റു രോഗങ്ങൾ ഉള്ളവരെയുമാണ് ഞാൻ കൂടുതൽ ബാധിക്കുന്നത്. ഇതിനിടെ ഒട്ടനവധി പേർ എന്നെ ചെറുത്തു തോല്പിച്ചു. അവയൊക്കെ ഞാൻ തെല്ലു അസൂയയോടെയാണ് കാണുന്നത്. പൂർണമായും എന്നെ തുടച്ചു നീക്കാൻ ഒരു രാജ്യങ്ങൾക്കും കഴിഞ്ഞിട്ടില്ല. രണ്ടു വർ ഷത്തോളമെങ്കിലും എന്റെ സാമിപ്യം ഈ ലോകത്തുണ്ടാകും എന്നാണ് ആരോഗ്യരംഗത്തെ വിദഗദ്ധർ പറയുന്നത്. ഇപ്പോൾ ഒരുപാട് രാജ്യങ്ങൾ എന്റെ വ്യാപനത്തിന് തടയിടുന്നു. ഇതൊക്കെ ഞാൻ ഭീതിയോടെയാണ് കാണുന്നത്. സമീപകാലത്തുതന്നെ എനിക്ക് ഈ ലോകത്തോട് വിടപറയേണ്ടി വരുമെന്നതാണ് എന്റെ വിഷമം. മനുഷ്യൻ എത്ര നിസാരനാണെന്നു ഞാൻ ഇന്ന് മനസിലാക്കുന്നു. എന്നിരുന്നാലും ഒരു ആപത്തു വരുമ്പോൾ മനുഷ്യന്റെ സ്നേഹവും കരുതലും തെല്ലു അസൂയയോടെയാണ് ഞാൻ കാണുന്നത്. അതുകാണുമ്പോൾ മനുഷ്യനുമുമ്പിൽ തോറ്റുകൊടുക്കാൻ എനിക്ക് യാതൊരു മടിയും തോന്നുന്നില്ല.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ