എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ '''ശുചിത്വവും ആരോഗ്യവും '''

Schoolwiki സംരംഭത്തിൽ നിന്ന്
16:17, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMUPSAYYAYA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''ശുചിത്വവും ആരോഗ്യവും ''' <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വവും ആരോഗ്യവും

ശുചിത്വംഎന്നുംഎപ്പോഴും അത്യാവശ്യമാണ്. ശുചിത്വമില്ലായ്മ പല രോഗങ്ങളിലേക്കും നമ്മെയും നാടിനേയും നയിക്കും. ശുചിത്വം ആരോഗ്യത്തിലും മുഖ്യ ഘടകമാണ് .
ഇപ്പോൾ ലോകം മുഴുവൻ പടർന്ന് പിടിച്ചിരിക്കുന്ന മഹാ മാരിയായ കോവിഡ് 19 നെ ചെറുക്കാനും ശുചിത്വം ഒരു നല്ല മാർഗമാണ് .....
ശുചിത്വം ആരംഭിക്കേണ്ടത് നമ്മളിൽ നിന്ന് തന്നെയാണ് ... അതിന് ശേഷം സ്വന്തം വീടുകൾ വൃത്തിയുള്ളതാക്കുക വീടുകളിലെ മാലിന്യങ്ങൾ വീട്ടുവളപ്പിൽ തന്നെ സംസ്ക്കരിക്കുക .നമ്മൾ എല്ലാവരും ഈ രീതി സ്വീകരിച്ചാൽ നാടും ശുചിത്വമുള്ളതാകും ... ഇവിടെ തുപ്പരുത് അല്ലങ്കിൽ ഇവിടെ മൂത്രം ഒഴിക്കരുത് എന്നിങ്ങനെയുള്ള ബോർഡുകൾ കണ്ടാൽ അതേ സ്ഥലത്ത് തന്നെ ഈ രണ്ട് കാര്യങ്ങളും നിർബന്ധബുദ്ധിയോടെ ചെയ്യുന്ന ഒരു പ്രത്യേക സ്വാഭാവം നമ്മൾ മലയാളികൾക്കുണ്ട്.. ഇങ്ങനെയുള്ള ദു:ശീലങ്ങളെല്ലാം ആദ്യം ഒഴിവാക്കണം ശുചിത്വം പാലിച്ചാൽ നല്ല ആരോഗ്യമുള്ള ഒരു ജനതയേ വാർത്തെടുക്കാൻ കഴിയും ......

സൂര്യ
5 B എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം