യു.ജെ.ബി.എസ് കുഴൽമന്ദം/അക്ഷരവൃക്ഷം/മാറുന്ന ലോകവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും
മാറുന്ന ലോകവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും
പരിസ്ഥിതി പ്രശ്നങ്ങൾ മനുഷ്യന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായി കൊണ്ട് പ്രതിദിനം വർധിക്കുന്നു. സാക്ഷരതയുടെയും ആരോഗ്യത്തിന്റെയും വൃത്തിയുടെയും മേഖലകളിൽ നാം മറ്റു സംസ്ഥാനങ്ങളേക്കാൾ മുൻപന്തിയിലാണ് .പക്ഷെ പരിസ്ഥിതിയെ കാത്തു സൂക്ഷിക്കുന്ന കാര്യത്തിൽ വളരെയേറെ പിന്നിലും. സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും നോക്കി നടക്കുന്ന മലയാളികൾ നാടിൻറെ വൃത്തി കണ്ടില്ലെന്നു നടിക്കുന്നു .....പാടം നികത്താനും മണൽ വാരി പുഴയുടെ അന്ത്യം കുറിക്കാനും മരം വെട്ടി കാടു നന്നാക്കാനും നാടു നീളെ മാലിന്യക്കൂമ്പാരം ചമക്കാനും മിടുക്കു കാട്ടുന്ന മനുഷ്യനെന്തേ പരിസ്ഥിതി എന്റെ സ്വന്തമാണെന്നു കരുതാത്തത്.ഭൂമി അമ്മയും നമ്മൾ മനുഷ്യർ ആ അമ്മയുടെ മക്കളാണെന്നുമുള്ള ബോധം മനുഷ്യരിൽ ഉടലെടുക്കണം.എങ്കിൽ മാത്രമേ അമ്മയെ സംരക്ഷിക്കേണ്ട ചുമതല എനിക്കാണെന്ന് ഓരോരുത്തർക്കും തോന്നൂ.........................അതെങ്ങനെ സ്വന്തം അമ്മയെ തെരുവിലേക്ക് വലിച്ചെറിയുന്നതാണല്ലോ ന്യൂ ജനറേഷൻ ട്രെൻഡ് .... മനുഷ്യന്റെ പ്രവർത്തികൾ അവനു തന്നെ വിനയായി മാറികൊണ്ടിരിക്കുന്നുണ്ട് .അതിനു തെളിവാണല്ലോ ഒരു രാജ്യത്തു ജനനം കൊണ്ട ഒരു ജീവാണുവിനാൽ ഇപ്പോൾ ലോകം ആടി ഉലയുന്നത് .മനുഷ്യാ നീ നിർത്തൂ നിന്റെ നീച പ്രവർത്തികൾ ........നീ മാത്രമല്ല നിന്റെ വരും തലമുറകൾ പോലും ഇതിനാൽ പാപഭാരം ചുമക്കേണ്ടി വരാം .......... പരിസ്ഥിതിയെ കാത്തു സൂക്ഷിക്കു......നിനക്ക് വേണ്ടി.......ഈ ലോകത്തിനു വേണ്ടി ...........മാനവരാശിക്കു വേണ്ടി .........മനുഷ്യാ നീ ചിന്തിക്കു ......
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം