കെ.എ.എൽ.പി.എസ് അലനല്ലൂർ/അക്ഷരവൃക്ഷം/കൊറോണപ്പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
21:40, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21835 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണപ്പാട്ട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണപ്പാട്ട്


കൊറോണ നാട് വാണീടും കാലം
മനുഷ്യനെങ്ങുമേ നല്ലനേരം
തിക്കും തിരക്കും ബഹളോമില്ല
വാഹനാപകടം തീരെയില്ല
വട്ടംകൂടാനും കുടിച്ചിടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല
ജങ്ക്ഫുഡ്ഡുണ്ണുന്ന ചങ്കുുകൾക്ക്
കഞ്ഞികുടിച്ചാലും സാരമില്ല
കല്ലെറിയാൻ റോഡിൽ ജാഥയില്ല
കല്യാണത്തിൽപോലും ജാഡയില്ല
നേരമില്ലെന്ന പരാതിയില്ല
ആരുമില്ലെന്നുള്ള തോന്നലില്ല
എല്ലാരും വീട്ടൽ ഒതുങ്ങിനിന്നാൽ
കള്ളൻ കോറോണ തളർന്നുവീഴും
എല്ലാരുമൊന്നായി ചേർന്നുനിന്നാൽ
നന്നായി നമ്മൾ ജയംവരിക്കും....

 

അൻഷിദ്.പി
3 സി കെ.എ.എൽ.പി.എസ് അലനല്ലൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത