Schoolwiki സംരംഭത്തിൽ നിന്ന്
ചെറുക്കാം പൊരുതാം
വിശ്വമാകെ വിളവെറിഞ്ഞു
വിളവെടുത്ത് പോരുമീ
വൻ വിപത്തിനെ തടുത്തു
നിർത്തുവാനുണർന്നിടാം
കരങ്ങൾ തമ്മിൽ ചേർത്തിടാതെ
കരളു തമ്മിൽ കോർത്തിടും
ഉടലുകൊണ്ടകന്നു നാം
ഉയിരു കൊണ്ടടുത്തിടും
കരുതി നാം നയിച്ചിടും
പൊരുതി നാം ജയിച്ചിടും
അതു വരേ
അതു വരേ
അതു വരേ
പ്രതിരോധമാണു പ്രതിവിധി
അതു വരേ
അതു വരേ
അതു വരേ
|