ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/കാലത്തിൻെറ കൈയൊപ്പ്
കാലത്തിൻെറ കൈയൊപ്പ്
തിരക്കേറിയ ഒരു നഗരത്തിൽ വളരെ തിരക്കേറിയ ഒരു ജോലിയിൽ ഏർപ്പെടിരിക്കുകയാണ് വിജയനും ഭാര്യ ഭാനുവും.വിജയൻ ഉയർന്ന ശമ്പളം ഉളള ഒരുഉദ്യോഗസ്ഥനാണ്.ഭാനുവാകട്ടെ അവിടെ ബിസിനസ് നോക്കി നടത്തുകയാണ്.ഇവർക്ക് രണ്ടു മക്കളുണ്ട്. അജുവും,ലാനുവും.ഇവർ ഏതോ വലിയ സ്‍ക്കൂളിൽ പഠിക്കുകയാണ്.വിജയൻ ഒരു നാട്ടിൻപുറത്തുകാരനാണ്.വിജയൻെറ അച്ഛനും അമ്മയും മരിച്ചു.പിന്നെ അവർഅവിടെയ്ക്ക് പോയിട്ടില്ല.അവിടയ്‍ക്ക പോകുന്നത് ഭാനുവിന് ഒട്ടും ഇഷ്ടമല്ലായിരുന്നു.സമയെ കിട്ടുമ്പോഴെല്ലാം വിജയൻ അജുവിനോടും ലാനുവിനോടും നാട്ടിൻപുറത്തെക്കുറിച്ച് പറയുമായിരുന്നു.അവർ ഇത് കൗതുകത്തോടെ കേൾക്കുമായിരുന്നു.എന്നാൽ ഭാനു പരിഷ്കാരിആയതുകൊണ്ടായിരിക്കാംഅവൾക്ക് ഇതൊന്നും ഇഷ്‍ടമല്ല.വിജയൻെറ അച്ഛനും അമ്മയും മരിച്ചപ്പോൾ പോലും കാണാൻ പോകാൻ ഭാനു തയാറായില്ല.നാട്ടിൽ പുറത്തെപറ്റി പറയുമ്പോൾ അവൾക്ക് പുച്ഛം ആയിരുന്നു. അങ്ങനെയൊരിക്കെ നാട്ടിൽ നിന്ന് ഒരു കോൾ വന്നു. അവരുടെ നാട്ടിൽ ഉളള സ്ഥലം വിൽക്കാൻ താൽപര്യമുണ്ടോ എന്നറിയാനാണ് ഏതോ ഒരു വലിയ റിസോർട്ട് പണിയാനാണ്.അവർക്ക് സ്ഥലം ഒരുപാട് ഇഷ്ടപ്പെട്ടു.ഇതു കേട്ടതേ ഭാനു വിജയനോട് പറഞ്ഞു നമ്മുക്ക് അത് അങ്ങ് വിൽക്കാം അവിടെയുളള സ്ഥലം കൊണ്ട് നമ്മുക്ക് ഒരു പ്രയോജനവുമില്ല.പിന്നെ അവിടെഒരുറിസോർട്ട് വരുന്നത് അവിടെ ഉളളവർക്ക് നല്ലതുമായി വിജയനാക്കട്ടെ ഒരുമറുപടിയും പറഞ്ഞില്ല പിന്നെ ആലോചിക്കാം എന്ന് പറഞ്ഞ് ഒരു തേങ്ങലോടെ നിന്നു.വിജയൻ ഒരു നിമിഷം താൻ നാട്ടിൽ ചിലവഴിച്ച ഒാർത്തുപോയി.ചക്കരമാവിൻ ഊഞ്ഞാലുക്കെട്ടി അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും കുട്ടികളും അടിയതും.മണ്ണികൊണ്ട് മണ്ണപ്പം ചൂട്ടതും.പുഴിയിൽ നീന്തികുളിച്ചതും മീൻപിടിച്ചതും എല്ലാം ഒാർത്ത് റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പായുന്ന വാഹനങ്ങളെയും നോക്കി നിന്നു.വിജയൻഒരു നിമിഷമെങ്കിലും ഈ ഓർമ്മകളെല്ലാം ശ്രമിച്ചിട്ടും മായാതെ മനസ്സിൽ തങ്ങിനിൽക്കുകയാണ്.അജുവിനും ലാനുവിനും ഒാർമ്മിക്കാൻ ഉളളത് പായുന്ന വാഹനങ്ങളും അവയിൽ നിന്ന് ഉയരുന്ന പുകയും മാത്രം.കുറച്ചു ദിവസം കഴിഞ്ഞ് വീണ്ടും കോൾ വന്നു.ഭാനുവാണ് ആ കോൾ എടുത്തത്.സ്ഥലത്തിൻെറ കാര്യത്തിൽ തീരുമാനമായോ ,നിങ്ങൾ ചോദിക്കുന്ന വിലയ്ക്ക് തുകനൽക്കാം എന്നൊക്കെ അവർ പറഞ്ഞപ്പോൾ അവൾ ചോദിക്കാതെ തന്നെ സമ്മതം മുളി.വിജയൻ വന്നപ്പോൾ വിളിച്ച കാര്യം മാത്രം പറഞ്ഞു ഭാനു ഒരുപാട് നിർബന്ധിച്ചു.വിജയൻ സമ്മതിച്ചില്ല.പണം എന്നു കേട്ടപ്പോൾ ഭാനുവിന് ആവേശം കൂടി.അവൾ എപ്പോഴും ഈ കാര്യം തന്നെ പറഞ്ഞു കൊണ്ടിരുന്നു.വിജയാനാക്കട്ടെ ആ കാര്യം ഒാർക്കുമ്പോൾ തന്നെ ഒരു വിങ്ങലാണ്.വിജയൻ പറഞ്ഞു എനിക്ക് ആ സ്ഥലത്തിന് വില കണ്ടാത്താൻ കഴിയില്ല.അവിടംഅവർ പറയുന്ന വിലയ്ക്ക വിറ്റാൽ പ്രകൃതിയെ തിയാകുന്ന അമ്മയേ കൊല്ലാൻ കൂട്ടുനിൽക്കുന്ന ഒരു പുത്രനായി മാറുംഅവർ റിസോർട്ട് നിർമ്മിക്കാൻ വേണ്ടി അവിടെയഉളള മരങ്ങൾ വെട്ടുകയും പുഴകൾ നികത്തുകയും ചെയ്യുന്നു.എല്ലാറ്റിനുപരി അലവിടെ താമസിക്കുന്ന എൻെറ അയൽവാസികൾക്ക് ഒരു ദോഷമായി മാറും. എടീ വികസനം വേണം അത് അമ്മയാകുന്ന ഭൂമിയെ കൊണ്ട് ആവരുത്. വിജയൻ പറഞ്ഞതിനോട് ഒന്നും സമ്മതിച്ചില്ല. ഭാനുവിൻെറ ശല്യവും അവൻ അവളെ കുടുതൽ സ്നേഹിച്ചതുകൊണ്ടും ആ സ്ഥലം വിൽക്കാൻ തിരുമാനിച്ചു.അതിൻെറ അവശ്യത്തിനായി അവർക്ക് നാട്ടിൻ പുറത്തേക്ക് പേകേണ്ടിവന്നു.അവർ നാട്ടിൻ പുറത്തേക്ക് പോകോണ്ടി വന്നു. അജുവിനും ലിനുവിനു സന്തോഷമായി . അവിടെ എത്തികുറച്ച് ദിവസം കഴിഞ്ഞപ്പോഴേയ്ക്കും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.അവർക്ക് രജിസ്‍ട്രഷൻ നടത്താൻ കഴിഞ്ഞില്ല.കൊറോണ കാരണം അവിടെ കുടുങ്ങി പോയ ഭാനുവിന് അവിടം പതിയെ ഇഷ്ടപ്പെട്ടു തുടങ്ങി.അവിടുത്തെ പുഴയും മരങ്ങളും അവളെ അവിടെ പിടിച്ചു നിർത്തി.അപ്പോഴാണ് അവർ വാർത്തയിൽക്കാണുന്നത് അമേരിക്കയിൽ കൊറോണ ആളി പടർന്നു.ലക്ഷകണക്കിന് ആളുകളുടെജീവൻ കവർന്നെടുത്തു.ഭാനു പറഞ്ഞു ദൈവമാണ് നമ്മളെ ഇവിടെ എത്തിച്ചത്.അല്ലെങ്കിൽ നമ്മൾ അവിടെ കിടന്ന് മരിക്കേണ്ടതായിരുന്നു. അങ്ങനെ കുറച്ചു ദിവസങ്ങൾക്ക് ശേഷം എല്ലാം ശാന്തമായി.പതിയെ തിരിച്ചു പോകാനുളള ഒരുക്കങ്ങൾ വിജയനും മക്കളും ആരംഭിച്ചു.സ്ഥലത്തിൻെരജിസ്‍ട്രഷന് ഉളള ഒരിക്കവും തുടങ്ങി.ഒരു ഒപ്പ് കൊണ്ട് പ്രകൃതിയാക്കുന്ന അമ്മയെ കൊല്ലാൻ ആകാതെയിരിക്കാൻ എന്ന വണ്ണം ഭാനു വിജയനെ തടഞ്ഞു.നമ്മടക്ക ഈ സ്ഥലം വിൽക്കേണ്ട് പ്രകൃതിയാക്കുന്ന അമ്മയെ നശിപ്പിച്ച് നമ്മുക്ക് ഒന്നും നേടേണ്ട.ഇവിടെ സ്വർഗ്ഗമാണ് നമ്മുക്കിനിയിവിടെ ജീവിക്കാം വിജയേട്ടാ.വിജയൻ സമ്മതിച്ചു. ഇപ്പോൾ അവൾ അവിടെ സന്തോഷത്തോടെ ജീവിക്കുന്നു. “നാം ഒാരോരും മനസ്സിലാക്കേണ്ടത് ഒന്നേയോളളു പ്രകൃതിയെ നശിപ്പിക്കുകയല്ല വീണ്ടടുകയാണ് നാം വേണ്ടത് അതിനായി നമ്മുക്ക് ഒന്നിച്ച് പൊരാടാം”
|