ജി.എൽ.പി.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/ചില ലോക്ക്ഡൗൺ വിശേഷങ്ങൾ
ചില ലോക്ക്ഡൗൺ വിശേഷങ്ങൾ
കൊറോണ വൈറസ് പടരുന്നതു കൊണ്ട് എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണം എന്ന് പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ട് ഞങ്ങൾ എല്ലാവരും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുകയാണ്. ഇടക്കിടെ ഞങ്ങൾ കൈ കഴുകാറുണ്ട്. ഞാൻ വീട്ടിലിരുന്ന് ചിത്രങ്ങൾ വരക്കാറുണ്ട്. കഥകളും കവിതകളും വായിക്കാറുണ്ട്. ഞങ്ങൾ പല കളികളുംവീടിനുള്ളിലിരുന്ന് കളിക്കാറുണ്ട്.എനിക്ക് കൂട്ടുകാരെ കാണാൻ തോന്നുന്നുണ്ട്. എന്നെ ടീച്ചർ ഫോൺ വിളിച്ച് വിശേഷങ്ങൾ ചോദിക്കാറുണ്ട്. ഞങ്ങളുടെ നാട്ടിലെ കുമ്മാട്ടി ഈ വർഷം നടത്തിയില്ല. അന്നത്തെ ദിവസം ഞങ്ങൾ വീട്ടിൽ പൂജ ചെയ്തു. വിഷുവിന് വീട്ടിൽ കണി ഒരുക്കി. അധികം ആഘോഷങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അമ്മ എനിക്ക് കൈനീട്ടം തന്നു.എന്റെ അമ്മ പാരാമെഡിക്കൽ സ്റ്റാഫായതുകൊണ്ട് ഈ ലോക്ക്ഡൗൺ സമയത്തും ജോലിക്കു പോകുന്നുണ്ട്. ഈ കൊറോണക്കാലവും നമ്മൾ അതിജീവിക്കും...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ