ഗവ.എം. എൽ. പി. എസ്സ്.കുടവൂർ/അക്ഷരവൃക്ഷം/ഒരു മരം വീഴുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:16, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42025 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ഒരു മരം വീഴുമ്പോൾ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു മരം വീഴുമ്പോൾ


ഒരു മരം വീഴുമ്പോൾ
ഒരു തണൽ മായുന്നു
ഒരു മഴ പെയ്യാതെ
അകലങ്ങൾ തേടുന്നു

ഒരു കിളിപ്പാട്ടിന്റെ
വേദിക തകരുന്നു‍
ഒരു കുഞ്ഞു കാറ്റിന്റെ
ചുണ്ടു വളരുന്നു

ഒരു മരം വീഴുമ്പോൾ
ഋതു ശോഭ മറയുന്നു
ഒരു കുഞ്ഞു പൂവിന്റെ
സ്വപ്നം പൊലിയുന്നു

ഒരു നുള്ള് വായുവിൻ
ശ്വാസം പിടക്കുന്നു
അഴകാർന്ന ഭൂമിത-
ന്നാദ്രത മറയുന്നു

ഒരു മരം വീഴുമ്പോൾ
ഒരു തണൽ മറയുന്നു
ഒരു മഴ പെയ്യാതെ
അകലങ്ങൾ തേടുന്നു.
 

ശിവസുര്യ വി
5 ഗവ.എം. എൽ. പി. എസ്സ്.കുടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത