ജി.എച്.എസ്.എസ് ചാത്തനൂർ/അക്ഷരവൃക്ഷം/ഉള്ളം കവർന്ന ചിരി
ഉള്ളം കവർന്ന ചിരി
ഇന്ന് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുവാൻ പതിവിലും നേരം വൈകിപ്പിച്ചു. ബസ്സ് കിട്ടരുത് എന്ന് മനപ്പൂർവം മനസ്സിൽ കണ്ട് തന്നെയാ ലേറ്റായി ഇറങ്ങിയത്. ഇന്ന് കസിൻസ്, വീട്ടിലേക്ക് വരുമെന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് ഇന്ന് ഞാൻ കോളേജിലേക്ക് പോകുന്നില്ല എന്ന് എത്ര പറഞ്ഞിട്ടും സമ്മതിക്കാതെ ഉമ്മ എന്നെ വീട്ടിൽ നിന്ന് ഓടി പിടിച്ചതാർന്നു. എന്നോടാ കളി ഏഴുമണിക്ക് വരുന്ന കോളേജ് ബസ് കിട്ടാൻ ബസ്റ്റോപ്പിൽ എത്തിയത് 7:10 ന്. കുറച്ചുനേരം നിന്നിട്ടും കോളേജ് ബസ് കാണാതായപ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടി. എസ് ഓപ്പറേഷൻ വിജയിച്ചു. കോളേജ് ബസ് പോയി ഇനി ഇപ്പോൾ വീട്ടിലേക്ക് പോയാലോ വേണ്ടാ കുറച്ചുനേരം കൂടി കടന്നു നിൽക്കാം അല്ലെങ്കിൽ എന്നെ ലൈൻ ബസ്സിൽ പറഞ്ഞയക്കും. കുറച്ചുനേരം ഞാൻ മൊബൈലിൽ ഗെയിംസ് കളിച്ചിരുന്നു സമയം 7 :45 ആയി ഇനി ഇപ്പോൾ ലൈൻ ബസ്സിൽ പോയാലും ഒരു പീരിയഡ് കഴിയുമെന്നും കഴിയുമെന്നുംപിരിയഡ് കഴിയുമെന്നും കഴിയുമെന്നും സാർ നല്ലപിരിയഡ് കഴിയുമെന്നും സാർ നല്ല ചീത്ത പറയും എന്നൊക്കെ വീട്ടിൽ പറയാം പക്ഷേ ഈ തള്ളി ഉമ്മയുടെ അടുത്തെ നടക്കോ. പെട്ടെന്നാണ് ബസ്റ്റോപ്പിൽ അടുത്ത നിൽക്കുന്ന ഒരു അപ്പാപ്പനെ ഞാൻ ശ്രദ്ധിച്ചത് അയ്യോ ഇങ്ങനെ ഉപ്പയെ അറിയുന്ന വല്ലോരും ആവോ? 7 നീ ഇവിടെ നിൽക്കുന്നത് പന്തികേട് അല്ല വേഗം മൊബൈൽ എടുത്ത് ബാഗിൽ വെച്ചു. നേരിട്ട് വീട്ടിലേക്ക് ചെന്നാൽ നല്ല ചീത്ത കേൾക്കും എന്നെ എനിക്കുറപ്പാണ്. അതുകൊണ്ട് ഫോണിൽ വിളിച്ചു പറഞ്ഞിട്ട് പോയാൽ മതി കുറച്ച് ഫോണിൽ ബാക്കി വീട്ടിൽ ചെന്ന് കേട്ടാൽ മതിയല്ലോ കയ്യിൽ മൊബൈൽ ഉണ്ട് പക്ഷേ ആ മൊബൈൽ കോളേജ് കൊണ്ടേ പോകുന്നത് വീട്ടിൽ അറിയില്ല. അതുകൊണ്ട് ബൂത്തിൽ നിന്ന് ഉമ്മയെ വിളിച്ചു. എന്റെ പ്രാർത്ഥന ഉമ്മ ഫോൺ എടുക്കണം എന്നായിരുന്നു റബ്ബ് പ്രാർത്ഥന കേട്ടില്ല ഞാൻ ബസ്സ് വരാതിരിക്കാൻ പ്രാർത്ഥിച്ചു അത് കേട്ടോ പക്ഷേ ഈ പ്രാർത്ഥന കേട്ടില്ല. ഫോൺ എടുത്തതും ഉപ്പയുടെ ഒരു വല്ലാത്ത സൗണ്ടിൽ ഹലോ കേട്ടതും എന്റെ കിളി എങ്ങോട്ടോ പോയി ഉള്ള കിളിയെ പിടിച്ച് ഒപ്പിച്ചു നിനക്ക് ലൈൻ ബസ് പിടിച്ചു പോയിക്കൂടെ എന്ന് ഉപ്പ പറഞ്ഞു എന്നിട്ട് നല്ല കുട്ടിയായി ബസ്റ്റോപ്പിൽ പോയി നിന്നു അവിടെ അപ്പാപ്പൻ ഉണ്ടായിരുന്നു അങ്ങേരെ ഞാൻ മൈൻഡ് പോലും ചെയ്തില്ല. പിന്നീട് ശ്രദ്ധിച്ചിരുന്നത് ഓരോ ബസ്സിന് ബോർഡുകൾ ആയിരുന്നു. കോളേജിൽ പോകുന്ന ബസിലെ ബോർഡ് കണ്ടപ്പോൾ ഞാൻ ഒന്നും നോക്കാതെ അതിൽ കയറി വിൻഡോ സീറ്റ് തന്നെ പിടിച്ചു. പെട്ടെന്ന് ഒരു വിളി കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഒരു വയസ്സായ സ്ത്രീയും പത്തിരുപത്തഞ്ച് വയസ്സുള്ള ഒരു യുവാവും ഉണ്ട്. ഞാൻ നോക്കിയതും ആ അമ്മ പറഞ്ഞു മോളെ ഒന്ന് ഇങ്ങോട്ടു നീങ്ങി ഇരിക്കാമോ മോനിന് അവിടെ ജനാലയുടെ അടുത്ത് ഇരിക്കണമെന്ന്. നോ കണ്ടായിരുന്നോ ഇവിടെ വേറെ എത്ര സീറ്റ് ഉണ്ട് എന്നിട്ടും ഇവിടെ ഇരിക്കണം എത്രേ എന്നോട് എനിക്ക് കാണാൻ പറയാൻ ഇയാളാരാ പ്രധാനമന്ത്രി ഞാൻ ഒന്നും മിണ്ടാതെ മനസ്സില്ലാമനസ്സോടെ ഞാൻ നീങ്ങിയിരുന്നു പിന്നെയാണ് അമ്മയും മോനും സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. അമ്മേ നോക്കൂ ഒരു കാർ പോകുന്നു ആ കാറിന്റെ നിറം വെള്ള അമ്മയെ മറുപടിയും ഒരു കുഞ്ഞിനോട് സംസാരിക്കുന്നത് പോലെ തന്നെയായിരുന്നു ഇതൊക്കെ സംസാരിക്കുന്നതിനിടയിൽ അമ്മയുടെ കണ്ണുകളിൽ കണ്ണുനീർ ഉയരുന്നുണ്ടെങ്കിലും ഞാനവിടെ തുറിച്ചു നോക്കുന്നത് കണ്ട് അമ്മ അതൊക്കെ സംസാരത്തിനിടയിൽ തുടച്ചുമാറ്റി കൊണ്ടിരുന്നു എന്നിട്ട് ആ അമ്മ തന്റെ മുഖത്തെ ചിരി വരുത്തി. ആ നിമിഷം എന്റെ മനസ്സ് കത്തുന്നത് പോലെ തോന്നി പിന്നെ ഒന്നും കാണാൻ ഉള്ള ശക്തി ഉണ്ടായിരുന്നില്ല. വേഗം കൺപോളകൾ അടച്ചു ഈശോയെ ഈ അമ്മയെ ആണല്ലോ ഒരു നിമിഷമെങ്കിലും പകയോടെ നോക്കിയത്. എത്ര ക്രൂരമാണ് എന്റെ മനസ്സ് ഇതുപോലെ വേദനിക്കുന്ന ഒരു അമ്മയുടെ മക്കൾ തന്നെയല്ലേ ഞാനും നാം പോലും അറിയാതെ എത്ര വേദനിപ്പിക്കുന്നു. ഒന്നും ചുറ്റുമുള്ള ലോകത്തെ ഉള്ളം കണ്ണുകൊണ്ട് കാണുവാൻ എന്നു പഠിക്കൂ? കയ്യിൽ ഒരു തള്ള് കിട്ടിയപ്പോഴാണ് ആ മായാലോകത്തിൽ നിന്നും കണ്ണുകൾ ഉണർന്നത്. പിന്നെ മൊബൈൽ എടുത്തു അഞ്ചാറ് മിസ്കോൾ കണ്ടപ്പോഴാണ് ബോധം വന്നത്.വേഗം അടുത്തുനിൽക്കുന്ന ഒരു സ്ത്രീയോട് കൊടകര എത്തിയോ എന്ന് ചോദിച്ചു മറുപടി ഞാൻ പ്രതീക്ഷിക്കാത്തത് ആയിരുന്നു കിട്ടിയത്. മോളെ കൊടകര കഴിഞ്ഞല്ലോ പിന്നെ എന്റെ മനസ്സിൽ ഇടിവാൾ മിന്നുന്ന പോലെ ബസ്റ്റോപ്പിൽ നിൽക്കുന്നവരുടെ മുഖം തെളിഞ്ഞു. വേഗം എവിടെയൊക്കെയോ കിടക്കുന്ന ചെരുപ്പുകൾ കണ്ടുപിടിച്ചോ തിരക്കിനിടയിൽ അടുത്ത സ്റ്റോപ്പിൽ ചാടിയിറങ്ങി. അപ്പളും ആ അമ്മയുടെ മുഖം മനസ്സിൽ പതിഞ്ഞ പോൾ കൂടെ കൂട്ടിയിരുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ