എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/കള്ളൻ കോവിഡ്
കള്ളൻ കോവിഡ്
ലുദിയാന എന്ന സ്ഥലത്ത് സോമനും ശശിയും എന്നു പേരുള്ള രണ്ടു കള്ളന്മാർ താമസിച്ചിരുന്നു. അവർ അല്ലറചില്ലറ മോഷണം പിടിച്ചുപറിയുമൊക്കെയായി അങ്ങനെ കഴിയുന്നു. ഒരു ദിവസം അവർക്ക് കാശില്ലാത്ത ഒരവസ്ഥ വന്നു. അവർക്ക് ഭക്ഷണം കഴിക്കാൻപോലും കാശില്ലാതായി. അങ്ങനെ റോഡിലൂടെ നടക്കുമ്പോൾ ഒരു സ്ത്രീയുടെ മാല പിടിച്ചുപറിക്കാൻ അവർ തീരുമാനിച്ചു. അവർ മാലപറിച്ചു കൊണ്ടോടി. പക്ഷേ അപ്പോഴേക്കും നാട്ടുകാരവരെ പിടികൂടി. അവർ പോലീസിനെ വിളിച്ചു, കള്ളന്മാരെ ഏൽപ്പിച്ചു. അങ്ങനെ അവർ ജയിലിലായി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ സോമനിൽ ചുമയും പനിയും മറ്റു രോഗലക്ഷണങ്ങളും കാണാൻ തുടങ്ങി. അതിനാൽ സോമനേയും ശശിയേയും പരിശോധനയ്ക്ക് വിധേയരാക്കാൻ കോടതി ഉത്തരവിട്ടു. 14 ദിവസത്തെ പരിശോധനകഴിഞ്ഞപ്പോൾ സോമന് കോവിഡാണെന്ന് നിരീക്ഷകർ പറഞ്ഞു. ശശിയെ പരിശോധിക്കുന്നതിനു മുമ്പ് അവൻ ഓടി രക്ഷപ്പെട്ടു. പോലീസ് അവനെ ഒരുപാടു സ്ഥലങ്ങളിൽ അന്വേഷിച്ചു. പക്ഷെ ശശിയെ കണ്ടെത്താനായില്ല. സോമന്റെ കൂടെ ജയിലിൽ കഴിഞ്ഞതിനാൽ ശശിക്കും കോവിഡ് പകർന്നിരുന്നു. ആ ഭയത്തിലാണ് ഓടി രക്ഷപ്പെട്ടത്. അതിനാൽ അവനെ ചികിത്സിക്കാനായില്ല. സോമൻ ഇപ്പോൾ ചികിത്സയിലാണ്. പക്ഷെ ശശിക്ക് കോവിഡ് ആയതിനാൽ അവന് ഭക്ഷണം കൊടുക്കാൻ ആരും തയ്യാറായില്ല. അവൻ വെള്ളവും ഭക്ഷണവും ചികിത്സയും കിട്ടാതെ ആ തെരുവിൽ മരിച്ചു വീണു. ഈ ലോകത്തോടു വിടപറഞ്ഞു. സോമൻ അസുഖത്തിൽ നിന്ന് മുക്തി നേടി ജയിൽ ശിക്ഷ അനുഭവിക്കുന്നു. കള്ളന്മാർക്ക് കോവിഡ് ഒരു പാഠമായി തീർന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ