പി.എച്ച്.എസ്സ്. എസ് പറളി/അക്ഷരവൃക്ഷം/കൊറോണ നീ എത്ര ധന്യ

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hsparli (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ നീ എത്ര ധന്യ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ നീ എത്ര ധന്യ


കൊറോണ നീയെത്ര ധന്യ


 പറയുവാൻ പാടില്ലയെങ്കിലും
 കൊറോണ നീയെത്ര ധന്യ.... 

 പറയുവാൻ പാടില്ല എങ്കിലും
 കൊറോണാ നീയെത്ര ധന്യ....
 നിൻ കരങ്ങൾ ഭൂമിയിലിന്ന്
 കരാളമായി പതിച്ചെങ്കിലും 
 നിൻ ദൃഷ്ടി കരിനാഗമായി വന്നെങ്കിലും
ഞാൻ പറയുന്നു നീ എത്ര ധന്യ......
 അകലുമാ ബന്ധങ്ങൾ ഇഴ ചേർത്തു നിർത്താൻ, 
 കൊഴിഞ്ഞുപോയ ശീലങ്ങൾ
 പൊടിതട്ടിയെടുക്കാൻ, 
  മണ്ണിൻ മണം കവർന്നെടുക്കാൻ, 
 നഷ്ടമാം ബാല്യത്തെ തിരികെ പിടിക്കാൻ, 
പുസ്തകത്താളിലെ മയിൽപ്പീലി തൻ കഥ കേൾക്കാൻ, 
 അടുക്കളയിലെ അളവ് പാത്രത്തിൻ വലുപ്പം കുറയ്ക്കാൻ....., 
 അങ്ങനെ എത്രയോ മാറ്റം നീ എന്നിൽ വരുത്തി.
 കൊറോണ നീയെത്ര ധന്യ...
 ഇലകളും പൂക്കളും ചാഞ്ചാടും മരങ്ങളും ചൊല്ലുന്നുണ്ടാം... 
 കൊറോണ നീ എത്ര ധന്യ....
 തിരിച്ചറിയൂ മനുജാ...
 വരും കാലമെങ്കിലും.......

                                                                                                    പാർവ്വതി എം
                                                                                                     പറളി ഹൈസ്കൂൾ


 

പാർവ്വതി എം
8B പറളി ഹൈസ്കൂൾ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത