15:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Limayezhuvath(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഗുരു <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ഒരു ഗുരുവാണ്
ഒത്തിരി കാര്യങ്ങൾ മനുഷ്യനെ പഠിപ്പിച്ച ഗുരു
മനുഷ്യൻ വെറും നിസാരനാണെന്ന് അവനെ പഠിപ്പിച്ച ഗുരു
അഹങ്കാരം വെറും കുമിളയാണെന്നും അവന്റെ ശത്രു എല്ലാം തികഞ്ഞതാണെന്നും അവനെ പഠിപ്പിച്ചു
താൻ കണ്ടതിനപുറം കാണാത്ത സത്യങ്ങളു ണ്ടെന്നും അറ്റം ബോംബു കളും മരകായുധവും വെറും പാഴ് വസ്തുക്കളാ ണെന്നും അവനെ പഠിപ്പിച്ച ഗുരു
സിദ്ധന്നും ജോത്സ്യനും 'അമ്മ' യും വ്യാജമെന്നും വലിയവരെന്ന് നടിച്ചവരോക്കെ വലിയവരല്ലെന്നും അവനെ ഗുരു തന്നെ പഠിപ്പിച്ചു
പണമോ പ്രശസ്തിയോ കാര്യത്തിനുപകരി ക്കില്ലെന്നും ദേശവും ഭാഷയും ലോകത്തിന് അങ്ങനെ ഒരു അതി രൊന്നുമില്ലെന്നും എന്നും എപ്പോഴും തനിക്ക് താൻ മതിയാവില്ലെന്നും അവനെ പഠിപ്പിച്ച മഹാഗുരു
ഗുരുവാണ് മഹാഗുരു ലോകരാജ്യങ്ങളെല്ലാം കീഴടക്കിഭരിച്ച രാജഗുരു
"ജാഗ്രതാ പുലർത്തുക "
ഇ മഹാവ്യാധിയെ നമുക്ക് ഒന്നിച് നിന്ന് പ്രതിരോധിക്കാം
ഹിബ നസ്രിൻ എ എച്ച്
5 C ജി.യു.പി.എസ്.എടത്തറ പറളി ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത