സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/ ഭീതിയോടെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15028 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭീതിയോടെ ലോകം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീതിയോടെ ലോകം

ലോകം മുഴുവൻ വിറച്ചു നിൽക്കുകയാണ് ഭയത്തോടും ജാഗ്രതയോടും ഒരു കുഞ്ഞു വൈറസിന് മുൻപിൽ. ഈ വിറയൽ ഇന് രാഷ്ട്രീയവും മതവും ഒന്നുമില്ല പരസ്പരം മനസ്സിലാക്കി സഹായിച്ചും കൊണ്ടിരിക്കുകയാണ്. തനിക്ക് ഉണ്ടെന്നുള്ള അഹങ്കാരം ഇല്ല തനിക്ക് ഇല്ലാത്തതിന് അസൂയ ഇല്ല പരസ്പരം പ്രതികാരം ഇല്ല പരസ്പരം അറിഞ്ഞ് സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നു കൊറോണ എന്ന കുഞ്ഞു വൈറസിൽ നിന്ന് ലോകം മുഴുവൻ ഭീതിയിലാണ്.

നമ്മുടെ കൊച്ചു കേരളത്തിന് ഈ ഭയം ഇല്ല അവർ ജാഗ്രതയോടെ ഇതിനെ പ്രതിരോധിക്കുന്നു. ശക്തമായ Iആരോഗ്യമേഖല ആണ് ഇതിനു പിന്നിൽ കൊറോണ വൈറസ്2019 അവസാനത്തിൽ ചൈനയിലെ ഒരു സീഫുഡ് മാർക്കറ്റിലെ ഒരാൾക്ക് മൃഗത്തിൽ നിന്ന് വൈറസ് ബാധിച്ചു. ചൈനയിൽ ഇതുവരെ എൺപതിനായിരം അധികം പേർ മരിച്ചു. ഇത് ഇവിടെ തുടങ്ങി ഇപ്പോൾ ലോകം മുഴുവൻ വ്യാപിച്ചു. സമ്പന്ന രാഷ്ട്രം എന്ന് അറിയുന്ന അമേരിക്ക പോലും ഈ വൈറസിന് മുൻപിൽ വിറച്ചു കൊണ്ടിരിക്കുകയാണ്. മാസ്ക് പോലുള്ള സുരക്ഷാ ഉപകരണങ്ങൾ കിട്ടാത്ത അവസ്ഥയിലേക്കാണ് അമേരിക്കയുടെ പോക്ക്. സോഷ്യൽ മീഡിയയിലൂടെ അമേരിക്കയിലെ നഴ്സുമാർ പങ്കുവയ്ക്കുന്നത് ഭീതിയാണ്. ഐസൊലേഷൻ വാർഡിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് പോലും അവരുടെ സുരക്ഷയ്ക്കായി മാസ്ക് ഇല്ല സ്വന്തം സുരക്ഷയ്ക്കായി ജോലി വരെ ഉപേക്ഷിക്കേണ്ട അവസ്ഥയാണെന്ന് അമേരിക്കയിൽ അഹങ്കാരം ഒന്നിനും ഒരു പരിഹാരമല്ല എന്ന് അവർക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ടാവും. ഓരോ ദിവസവും മരണവാർത്തകൾ കൂടിക്കൊണ്ടിരിക്കുകയാണ്. ലോകം മുഴുവൻ ലോക ഡൗൺ പ്രഖ്യാപിച്ചു. വിനോദസഞ്ചാരകേന്ദ്രങ്ങൾ ഇല്ല കല്യാണം ഇല്ല പാർട്ടികൾ ഇല്ല പ്രാർത്ഥനകൾ ഇല്ല ആരാധനാലയങ്ങൾ അടഞ്ഞുകിടക്കുകയാണ്. ഇനിയുള്ള ജീവിതം എന്തെന്നറിയാതെ ലോകം അവനവനിലേക്ക് ഒതുങ്ങുകയാണ്. ലോക ഡോൺ 20 ദിവസം പിന്നിടുമ്പോൾ ആശ്വാസത്തോടെ ആണ് കേരളം. lockdown കാലത്ത് ജനങ്ങൾ അതി ജാഗ്രതയോടെ കഴിയുന്നു. ലോക ഡൗൺ കാലഘട്ടത്തിലെ വീട്ടുവളപ്പിലെ കൃഷി അതിമനോഹരമായി നടക്കുന്നു.

കൊറോണ അതിജീവിക്കാൻ നാം ചില മുൻകരുതലുകൾ സ്വീകരിക്കണം. കയ്യും കാലും ഹാൻ വാഷ് ഉപയോഗിച്ച് കഴുകണം മാസ്ക് ധരിക്കണം, ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പോകരുത്, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക എന്നീ മുൻ കരുതലുകൾ സ്വീകരിച്ചാൽ കൊറോണാ വൈറസിനെ അതിജീവിക്കാം. പരിഭ്രാന്തി അല്ല ജാഗ്രതയാണ് വേണ്ടത്. എല്ലാവരും സുരക്ഷിതരായി വീട്ടിൽ കഴിയുക. കേരളത്തിലെ ശക്തമായ ആരോഗ്യവകുപ്പ് നാമോരോരുത്തരുടെയും സംരക്ഷകരാണ്. നേഴ്സുമാർ മാലാഖമാരാണ്.

"BE safe stay at Home "

ഫിദ ഫാത്തിമ
4 A സർവ്വോദയ ഹയർസെക്കണ്ടറി സ്‍ക‍ൂൾ ഏച്ചോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം