ചെണ്ടയാഡ് യു.പി.എസ്/അക്ഷരവൃക്ഷം/അനിയത്തിപ്രാവും ചേട്ടത്തിപ്രാവും

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14552 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അനിയത്തിപ്രാവും ചേട്ടത്തിപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അനിയത്തിപ്രാവും ചേട്ടത്തിപ്രാവും

പണ്ട് പണ്ട് ഒരു കാട്ടിൽ ഒരു അനിയത്തിപ്രാവും ചേട്ടത്തിപ്രാവും ഉണ്ടായിരുന്നു . ചേട്ടത്തിപ്രാവ് മഹാ ദുഷ്ടൻ ആയിരുന്നു . അനിയത്തിപ്രാവിനെ മിക്കപ്പോഴും ഉപദ്രവിക്കും. കിട്ടുന്ന ആഹാരത്തിൽ വലിയ ഭാഗം എപ്പോഴും ചേട്ടത്തിപ്രാവ് എടുക്കും . പാവം അനിയത്തിപ്രാവ് ചേട്ടത്തിപ്രാവ് എന്ത് ചെയ്താലും എല്ലാം സഹിച്ചു മിണ്ടാതിരിക്കും .ഒരു ദിവസം അവർ തീറ്റ തേടി നടക്കുമ്പോൾ കുറേ പയറുമണികൾ കണ്ടു .ഇവിടെ ഇഷ്ടംപോലെ പയറുമണികൾ ഉണ്ട് വേഗം കൊത്തിയെടുക്ക് നമുക്കിത് കൂട്ടിൽ കൊണ്ടുപോയി വറുത്ത് തിന്നാം. സഞ്ചി നിറഞ്ഞപ്പോൾ അവർ കൂട്ടിലേക് പോയി. ഇതാ ഈ നാഴി നിറയെ പയറുമണികൾ ഉണ്ട് ഒന്ന് പോലും കട്ടുതിന്നരുത്, വേഗം വറുത്ത് വയ്ക്ക് ഞാൻ ഒന്ന് പുറത്തു പോയിട്ട് വരാം, പോയി വന്നിട്ട് ഞാൻ പയർ അളന്നുനോക്കും .പോയി വന്ന ചേട്ടത്തി അനിയത്തിയോട് പയറുമണി ചോദിച്ചു . ഇതാ മുഴുവനും ഉണ്ട് ഒരു മാണി പോലും ഞാനെടുത്തില്ല അനിയത്തിപ്രാവ് പറഞ്ഞു .ഞാൻ അളന്നു നോക്കട്ടെ നാഴി എടുക്ക് ചേട്ടത്തി പറഞ്ഞു , അളന്നു നോക്കിയാ ചേട്ടത്തിക് ദേഷ്യം വന്നു , കാരണം അതിൽ പയറുമണി കുറവായിരുന്നു . കള്ളി നീ എന്നെ പറ്റിച്ചു അല്ലേ, പയറ് നീ കട്ട് തിന്നു അല്ലേ .അല്ലാതെ പയറുമണി ഇത്ര കുറയില്ല . ഇല്ല ചേട്ടത്തി ഞാനൊരുമണിപോലും എടുത്തിട്ടില്ല സത്യം .കള്ളാ നീ നുണപറയുന്നോ നിന്നെ ഞാൻ എന്നും പറഞ്ഞു ദേഷ്യം കൊണ്ട് ചേട്ടത്തിപ്രാവ് അനിയത്തിപ്രാവിനെ കൊത്തി കൊത്തി കൊന്നു .എന്നെ പറ്റിച്ചാൽ ഇതാണ് ശിക്ഷ .

അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ഒരു ദിവസം ചേട്ടത്തിപ്രാവ് പറന്നു പോകുമ്പോൾ കുറെ പയറുമണികൾ കണ്ടു ,ഇത് മുഴുവൻ വറുത്ത് ഒറ്റയ്ക്കു തിന്നണം ചേട്ടത്തി മനസ്സിൽ കുരുതി . ഏതായാലും ഒന്ന് അളന്നുനോക്കാം . ഹ...ഹ ....ഒരു നാഴി നിറയെ ഉണ്ട് .അങ്ങനെ ചേട്ടത്തി പയറ് വറക്കാൻ തുടങ്ങി . ഹ ....ഹ ...അങ്ങനെ വറുത്ത് കഴിഞ്ഞു , ഇനി ഒന്ന് കൂടി അളന്നുനോക്കണം , ങേ .......ഇതെന്തു പറ്റി പയറുവറുത്താൽ കുറഞ്ഞുപോകുമെന്നു അറിയില്ലായിരുന്നു . ഞാൻ സ്വന്തം അനിയത്തിയെ കൊത്തിക്കൊന്നു ,പാവം എന്റെ അനിയത്തി , അതോർത്തു സങ്കടം കൊണ്ട് ചേട്ടത്തിപ്രാവ് കുറേ കരഞ്ഞു .ഇപ്പോഴും ഇതിലെയെല്ലാം കരഞ്ഞു കൊണ്ട് പറന്നു നടക്കുന്നു .

ഷിയാര
3 ചെണ്ടയാട് യു പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ