സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ മാലിന്യമുക്ത കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
10:31, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാലിന്യമുക്ത കേരളം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാലിന്യമുക്ത കേരളം

കോവിഡ് 19 എന്ന മഹാ മാരിമൂലം ലോകമെമ്പാടും വലയുന്ന അവസരത്തിൽ ഏറ്റവും പ്രധാനമായ വിഷയം ആണ് മാലിന്യമുക്ത കേരളം എന്നത്. ശുചിത്വം നമ്മുടെ നിത്യജീവിതത്തിൽ എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് കൊച്ചു കുട്ടികൾ പോലും മനസിലാക്കുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ശുചിത്വ മിഷന്റെ പരസ്യവാചകത്തിൽ പറയുന്നപോലെ നമ്മുടെ മാലിന്യം നമ്മുടെ നമ്മുടെ ഉത്തരവാദിത്തം ആണ് എന്ന് ഓരോ വ്യക്തിയും വിചാരിച്ചാൽ മാലിന്യ മുക്തകേരളം എന്നത് യഥാർത്ഥമാക്കാൻ കഴിയും. ഭൂമി മലിനമാകുന്നതിന് ഓരോരുത്തരും കാരണക്കാരാണ്. വൃക്ഷ ങ്ങൾ വെട്ടി നശിപ്പിക്കുന്നത് പക്ഷി മൃഗാദികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ ബാധിക്കുന്നു. കൊതുകുകൾ കൂട്ടത്തോടെ പെരുകുന്നതു മൂലം അനേകം രോഗങ്ങൾ ഉണ്ടാകുന്നു. ഇവയെല്ലാം മനുഷ്യൻ അല്പം ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്നതാണ്.ഓരോരുത്തരും ചെറിയ അവശ്യങ്ങൾക്കുപോലും പുറത്തിറങ്ങുന്നതിന് സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കാതെ പൊതു ഗതാഗതം ഉപയോഗിക്കുക . ഭൂമിയുടെ സ്വാഭാവികത നഷ്ടപെടുന്ന രീതിയിലുള്ള കെട്ടിട സമുച്ചയ നിർമ്മാണം നിയന്ത്രിക്കുക, വ്യക്തി ശുചിത്വം പാലിക്കുകയും അവരവരുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുകഎന്നത് നമ്മുടെ ദിനചര്യയുടെ ഭാഗമാക്കണം. നമ്മുടെ നാടിന്റെ നല്ല നാളെക്കായി ഒത്തൊരുമിച്ചു പ്രവർത്തിക്കാം.നമ്മുടെ കൊച്ചു കേരളത്തെ അതിന്റെ സ്വാഭാവികത നഷ്ടപ്പെടാതെ സംരക്ഷിക്കാം.

ആദിത്യൻ പി.ജെ
4 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം