എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/ഓർമ്മയായ്

Schoolwiki സംരംഭത്തിൽ നിന്ന്
23:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24263 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഓർമ്മയായ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓർമ്മയായ്

തണലേകിയ മരമില്ലിന്ന്
കുളിരേകിയ പച്ചപ്പില്ല
ജലമേകിയ പുഴയില്ലിന്ന്
മഴ നൽകിയ കുന്നുകളില്ല
 പൂവേകിയ തൊടിയില്ലിന്ന്
കതിരേകിയ വയലുകളില്ല
എല്ലാമിന്നൊരു ഓർമ്മയായ്
വയലുകളെല്ലാം നികത്തി
 അംബരചുംബികൾ പണിതുയർത്തി
 ഗ്രാമങ്ങൾ പതിയെ നഗരങ്ങളായി
 നാട്ടിടവഴികൾ റോഡുകളായി
മുറ്റങ്ങൾ ഇല്ലാത്ത വീടുകളായ്
ശുദ്ധവായു പതിയെ മലിനമായി
ഭൂമി തൻ സൗന്ദര്യം മാഞ്ഞുപോയി
പച്ചപ്പിന്നൊരു ഓർമ്മയായ്
 എല്ലാമിന്നൊരു ഓർമ്മയായ

ബിനു ശ്രീകൃഷ്ണ
5 B എൽ എഫ് സി യു പി എസ് മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത