ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/അക്ഷരവൃക്ഷം/രോഗ പ്രതിരോധം
രോഗ പ്രതിരോധം
നാം ഇന്ന് വളരെ ഭീതിയിലാണ് ജീവിക്കുന്നത്.കാരണം നമുക്കിടയിൽ പടർന്നുപിടിക്കുന്നത് നിരവധി രോഗങ്ങളാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം രോഗങ്ങളെ നിയന്ത്രിക്കാം. ആദ്യമായി നാം വ്യക്തിശുചിത്വം പാലിക്കണം. ശുചിത്വം ഇല്ലാത്തതുകൊണ്ടാണ് പല രോഗങ്ങളും ഉണ്ടാകുന്നത്. അത് തടയണമെങ്കിൽ ദിവസവും കുളിക്കണം, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം, സമയത്ത് ഭക്ഷണം കഴിക്കണം, ദിവസവും വ്യായാമം ചെയ്യണം ഇത് ചെയ്യുന്നതുമൂലം പല രോഗങ്ങളെയും തടയാൻ നമുക്ക് കഴിയും. രണ്ടാമതായി നാം പരിസരം ശുദ്ധിയാക്കണം. നമുക്കിടയിൽ കൊതുകുകൾ പരത്തുന്ന രോഗങ്ങൾ സങ്കീർണമാണ്. പരിസരങ്ങളിൽ മലിനജലം കെട്ടിക്കിടക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം. ടയറുകൾ നാം ശ്രദ്ധയില്ലാതെ പുറത്തിറങ്ങുന്ന ചിരട്ടകൾ പ്ലാസ്റ്റിക് കവറുകൾ എന്നിവ നാം നിർമാർജ്ജനം ചെയ്യണം. ഇന്ന് നാം കാണുന്ന ഈച്ചകളിൽ ചിലത് അപകടകാരികളാണ്. അതുകൊണ്ട് ഭക്ഷണസാധനങ്ങൾ അടച്ചു സൂക്ഷിക്കണം. ഇതുപോലെതന്നെ പലതരത്തിലുള്ള വൈറസുകളും ധാരാളം രോഗങ്ങൾ പരത്തുന്നു. ഇത്തരത്തിലുള്ള വൈറസുകൾ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് കടക്കുന്നു. ചിലത് വളരെ വേഗത്തിലും മറ്റുചിലത് സാവധാനത്തിലും മനുഷ്യജീവനെ കീഴടക്കുന്നു. പ്രധാനമായും ചുമ, തുമ്മൽ മറ്റ് സ്രവങ്ങൾ എന്നിവയിലൂടെ മനുഷ്യരിലേക്ക് കടക്കുന്നു. അതുകൊണ്ട് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക വ്യക്തിശുചിത്വം പാലിക്കുക. നാം ഇതു ശ്രദ്ധിച്ചില്ലെങ്കിൽ മരണത്തിന് വരെ കാരണമായേക്കാം. അതുകൊണ്ട് കൂട്ടുകാരെ ഇനിയും രോഗങ്ങൾ പടരാനുള്ള കാരണം നമ്മുടെ ശ്രദ്ധയില്ലായ്മയും അലസതയുമാണ്. ആയതിനാൽ ഇവയെ പ്രതിരോധിക്കുവാൻ നമുക്ക് ശുചിത്വ നടപടികൾ സ്വീകരിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ