ഗവൺമെന്റ് എച്ച്. എസ്. മണ്ണന്തല/സോഷ്യൽ സയൻസ് ക്ലബ്ബ്-17
പരിസ്ഥിതിയേയും മാനവസംസ്കാരത്തെയും കുറിച്ചുള്ള അധികപഠനം ചർച്ചകളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ക്ലബ്ബംഗങ്ങൾ നടത്തുന്നു . അദ്ധ്യാപകരുടെ നേതൃത്ത്വത്തിൽ പ്രപഞ്ചത്തിലെ പുതിയമാനങ്ങൾ കണ്ടെത്തുന്നു.
2017-18 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
ഹിരോഷിമ, നാഗസാക്കി ദിനാചരണം
09/08/2017 ബുധനാഴ്ച ഹിരോഷിമ, നാഗസാക്കി ദിനം സമുചിതമായി ആചരിച്ചു .സാമൂഹികശാസ്ത്ര ക്ളബ്ബ് കൺവീനർ ശ്രീമതി വസന്ത അദ്ധ്യക്ഷത വഹിച്ചു . പ്രിൻസിപ്പൽ ഹെഡ്മിസ്ട്രസ് ശ്രീമതി ജസീല , അഡീഷണൽ ഹെഡ്മിസ്ട്രസ് ശ്രീമതി രാജശ്രീ , വിദ്യാർത്ഥിനികൾ തുടങ്ങിയവർ ഈ ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.തുടർന്ന് യുദ്ധവിരുദ്ധറാലി നടത്തി.
സാമൂഹ്യശാസ്ത്രം സെമിനാർ (11.8.2017)
തിരു:വഴുതയ്ക്കാട് കോട്ടൺഹിൽ സ്കൂളിൽ 'മതേതര ജനാധിപത്യം' എന്ന വിഷയത്തിൽ സാമൂഹ്യശാസ്ത്ര ക്ലബിന്റെ അഭിമുഖ്യത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ എച്ച്.എം. ജസീല ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉദ്ഘാടകനായെത്തിയത് ബഹു. എം.എൽ.എ ശ്രീ. വി.എസ്.ശിവകുമാർ സർ ആയിരുന്നു. എസ്.ഗിരിധരൻപിള്ള സർ ആശംസകളർപ്പിച്ച ചടങ്ങിന് സ്വാഗതം പറഞ്ഞത് സ്റ്റാഫ് സെക്രട്ടറി ജ്യോതിഷ് സാറും, നന്ദി പറഞ്ഞത് വസന്ത ടീച്ചറുമായിരുന്നു.
സ്കൂൾതലശാസ്ത്രമേള
കുട്ടിശാസ്ത്ര പ്രതിഭ പീലിവിടർത്തി.ശാസ്ത്രം,സാമൂഹ്യശാസ്ത്രം,ഗണിതശാസ്ത്രം, ഐ.ടി,പ്രവർത്തിപരിചയം എന്നീ രംഗങ്ങളിൽ തങ്ങളുടെ കഴിവുതെളിയിച്ചു കുരുന്നു പ്രതിഭകൾ.സബ് ജില്ലാതലത്തിൽ എല്ലാവിഭാഗങ്ങളിലും ഒവറാൾ ട്രോഫി കരസ്ഥനാക്കി.
2018-19 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
ചാന്ദ്രദിനാചരണം
സാമൂഹ്യശാസ്ത്ര ക്ലബും ശാസ്ത്ര ക്ലബും സംയുക്തമായി നടത്തിയ ചാന്ദ്രദിനാചാരണത്തിന്റെ ഭാഗമായി ഡോ.പി. അരുൺകുമാർ സർ കുട്ടികൾക്കായി 20.07.2018 വെള്ളിയാഴ്ച സെമിനാർ അവതരിപ്പിച്ചു. Space craft propulsion engines group, Liquid propulsion systems center (LPSC) വലിയമലയിൽ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 1987ൽ ആണ് ISRO-ൽ ചേർന്നത്. തുടർന്ന് ISROയുടെ നേട്ടങ്ങളുടെ പട്ടികയിൽ നാഴികക്കല്ലുകളായി മാറിയ മംഗൾയാൻ, ചന്ദ്രയാൻ 1, Mars Orbiter Mission(MOM)2014 എന്നിവയിൽ പങ്കാളിയാവുകയും ഇപ്പോൾ ചന്ദ്രയാൻ 2നായി തയാറാവുകയും ചെയ്യുന്നു. അദ്ദേഹത്തിന് ISROയുടെ മികവിനുള്ള അവാർഡും ലഭിച്ചിരുന്നു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളുടെ വിജയികൾക്കും ഫുട്ബോൾ പ്രവചന മത്സര