ഗവൺമെന്റ് എച്ച്. എസ്. മണ്ണന്തല/സോഷ്യൽ സയൻസ് ക്ലബ്ബ്-17
പരിസ്ഥിതിയേയും മാനവസംസ്കാരത്തെയും കുറിച്ചുള്ള അധികപഠനം ചർച്ചകളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ക്ലബ്ബംഗങ്ങൾ നടത്തുന്നു . അദ്ധ്യാപകരുടെ നേതൃത്ത്വത്തിൽ പ്രപഞ്ചത്തിലെ പുതിയമാനങ്ങൾ കണ്ടെത്തുന്നു.
2017-18 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
ഹിരോഷിമ, നാഗസാക്കി ദിനാചരണം
09/08/2017 ബുധനാഴ്ച ഹിരോഷിമ, നാഗസാക്കി ദിനം സമുചിതമായി ആചരിച്ചു .സാമൂഹികശാസ്ത്ര ക്ളബ്ബ് കൺവീനർ ശ്രീമതി ശ്രീലേഖ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു . ഹെഡ്മിസ്ട്രസ് ശ്രീമതി ജയ ടീച്ചർ ,വിദ്യാർത്ഥി - വിദ്യാർത്ഥിനികൾ തുടങ്ങിയവർ ഈ ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.തുടർന്ന് യുദ്ധവിരുദ്ധറാലി നടത്തി.
സാമൂഹ്യശാസ്ത്രം സെമിനാർ (11.8.2017)
'മതേതര ജനാധിപത്യം' എന്ന വിഷയത്തിൽ സാമൂഹ്യശാസ്ത്ര ക്ലബിന്റെ അഭിമുഖ്യത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു.
സ്കൂൾതലശാസ്ത്രമേള
കുട്ടിശാസ്ത്ര പ്രതിഭ പീലിവിടർത്തി.ശാസ്ത്രം,സാമൂഹ്യശാസ്ത്രം,ഗണിതശാസ്ത്രം, ഐ.ടി,പ്രവർത്തിപരിചയം എന്നീ രംഗങ്ങളിൽ തങ്ങളുടെ കഴിവുതെളിയിച്ചു കുരുന്നു പ്രതിഭകൾ.സബ് ജില്ലാതലത്തിൽ ട്രോഫി കരസ്ഥനാക്കി.
2018-19 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
ചാന്ദ്രദിനാചരണം
സാമൂഹ്യശാസ്ത്ര ക്ലബും ശാസ്ത്ര ക്ലബും സംയുക്തമായി നടത്തിയ ചാന്ദ്രദിനാചാരണത്തിന്റെ ഭാഗമായി 20.07.2018 വെള്ളിയാഴ്ച സെമിനാർ അവതരിപ്പിച്ചു.