ഗവ. വി.എച്ച്.എസ്.എസ്. മാങ്കായിൽ/അക്ഷരവൃക്ഷം/ കേരളം അതിജീവനത്തിലേയ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
കേരളം അതിജീവനത്തിലേയ്ക്ക്

ലോക രാജ്യങ്ങൾ മുഴുവൻ ഭീതിയോടെ അതിജീവിക്കുന്ന ഒന്നാണ് കോവിഡ്-19.യഥാർത്തത്തിൽ നാം ഇനിനെ ഭയപ്പെടാതെ അതിജീവിക്കുകയണ് വേണ്ടത് എന്നാൽ പോലും ദിനംപ്രതി നൂറ്ക​ണക്കിന് ജീവനുകൾപൊലിയുമ്പോൾ നമ്മുടെ ഉള്ളിലെ ഭയം കൂടുകയാണ്.

ശ്വാസകോശങ്ങളെ നേരിട്ട്ബാധിക്കുന്ന ഒരു രോഗമാണ് കോവിഡ്-19.മൂക്കിൽ കൂടിയും വായിൽ കുടിയുമാണ് കോവിഡ്-19 രോ‌ഗാണുക്ക​​ൾ വായുവി​ൽ പരക്കുന്നതും അത് മറ്റൊരാളിലേക്ക് എത്തുന്നതുെ.തുമ്മു​മ്പോഴും ചുമയ്ക്കുമ്പോഴും വായിലൂ‌ടെയും മൂക്കിലൂടെയും പുറത്തേക്കു വരുന്ന തുള്ളികളാണ് വൈറസ് വാഹകർ.

രോഗപ്രതിരോധ ശേഷി കുറ‍ഞ്ഞ വിഭാഗത്തിലുള്ളവരാണു കോവിഡ്-19 വൈറസിനെതിരെ ശക്തമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടത്.ഹൃദയം,വൃക്ക,കരൾ സംബന്ധമായ അസുഖങ്ങളുള്ളവർ കാൻസർ രോഗികൾ,പ്രമേഹമുള്ളവർ,ആസ്മ,മറ്റു ശ്വാസകോശ രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം രോഗപ്രതിരോധ ശേഷികുറ‍‍ഞ്ഞ വിഭാഗത്തിൽ വരുന്ന 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ,ഗർഭിണികൾ,മറ്റ് അസുഖങ്ങൾ ഉള്ള കുട്ടികളും ശ്രദ്ധിക്കണം. വിദേശരാജ്യങ്ങളിൽ നിന്ന്ജനങ്ങൾ കേരളത്തിലേക്ക് എത്തിയതോടെ കേരളത്തിലും കോവിഡ്-19 വ്യാപകമായി.സമ്പർക്കത്തിലൂടെയാണ്ഈ രോഗം പകർന്ന്പിടിക്കുന്നത്.കൊരോണ വൈറസിൻെറ ഈ സമൂഹവ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ മാർച്ച് 22ന് 1 ദിവസത്തെ ലോക്ഡൗൺനീട്ടാൻ പ്രധാനമന്ത്രി തീരുമാനിച്ചു.ആദ്യ ലോക്ഡൗൺ ഏപ്രിൽ14 വരെയായിരുന്നു നീട്ടിയത്. ലോക്ഡൗൺ പ്രഖ്യാപിച്ചതിനെതുടർന്ന് കാസർകോട് ജില്ലയിൽ നിന്നു കർണാടകയിലേക്കു കടക്കുന്ന അതിർത്തി പാതകളിൽ മണ്ണിട്ട് പോലിസ് റോഡ് അടച്ചു.ഇതുമുലം കാസർകോട് ജില്ലയിലെ കോവിഡ്-19 ബാധിതരായ രോഗികൾക്ക് കർണാടക അതിർത്തികളിലുള്ള ആശുപത്രികളിലെ ചികിത്സ നിഷേധിക്കപ്പെട്ടതിനാൽ രോഗികൾക്ക് മരണം സംഭവിക്കുക തന്നെ ചെയ്തു.ഇതിൽ കോടതി ഇടപെടുകയും കർണാടക അതിർത്തി തുറക്കണമെന്നും ഇനി ഒരു ജീവൻ പോലും പൊലിയരുതെന്നും ഹൈക്കോടതി അറിയിച്ചു. കോവിഡ്-19 പരിശോധനയ്ക്കുള്ള സൗകര്യങ്ങൾ കേരളത്തിൽ കുറവായിരുന്നു.കേന്ദ്ര ഗവൺമെൻറിൻെറ സഹായത്തോടെ കേരളതേതിന് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ലഭ്യമായി.ഇതുമൂലം കോവിഡ്-19 പരിശോധനാഫലങ്ങൾ നമുക്ക് എളുപ്പത്തിൽ അറിയാൻ സാധിക്കുന്നുണ്ട്.

ഏപ്രിൽ 3 മുതൽ ആശ്വാസദിനങ്ങളായിരുന്നു കേരളത്തിന്.അന്ന് 14 പേർ രോഗമുക്തരായി.തുടർന്ന് രോഗമുക്തരുടെ എണ്ണം കൂടുകയായുരുന്നു.പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഏപ്രിൽ 5 രാത്രി 9.00 മണിമുതൽ 9 മിനിറ്റ് എല്ലാവരും ദീപം തെളിയിച്ച് കോവിഡിനെതിരെ പോരാടി.


സ്നേഹ ബിജു
7 എ ജി വി എച്ച് എസ്സ്എസ്സ് മാങ്കായിൽ മരട്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം