ഗവ.എൽ.പി.എസ്.ആറ്റിൻകുഴി/അക്ഷരവൃക്ഷം/കോവിഡ് ഒരു അവലോകനം
കോവിഡ് ഒരു അവലോകനം
നമ്മുടെ നാടിനെ ഒരു പോലെ പിടിച്ചു വച്ച മഹാമാരിയാണ് കോവിഡ് 19 . ഇത് ഒരു വൈറസ് രോഗമാണ് . ഈ വൈറസ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വളരെ പെട്ടന്ന് പ്രവേശിക്കുന്നു . ഈ അസുഖമുള്ള വ്യക്തി ചുമയ്ക്കുകയോ തുപ്പുകയോ സ്പർശിക്കുകയോ ചെയ്യുമ്പോൾ അതിവേഗം മറ്റുള്ളവരിൽ പടരുന്നു . ഇത് ഒരു ചെയിൻ പോലെ പടർന്നു പിടിക്കുന്നു . ഈ രോഗത്തെചെറുത്തു നിൽക്കാൻ അസുഖമുള്ള വ്യക്തി മറ്റുള്ളവരുമായി സമ്പർക്കം പുലർത്തരുത് . ഇത് പടരാതിരിക്കാൻ നാം ജാഗ്രത പുലർത്തണം .മാസ്ക് കൊണ്ട് മൂക്കും വായും കെട്ടി വയ്ക്കുക . കൈ സാനിറ്ററൈസെർ ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ ഇടയ്ക്കിടയ്ക്ക് കഴുകുക. പരസ്പര അകലം പാലിക്കുക . വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക . ശരീരം ശുചിയായി സൂക്ഷിക്കുക. എന്തെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള ആരോഗ്യ വകുപ്പിനെ അറിയിക്കുക. ഈ രോഗം സ്ഥിതികരിച്ച വ്യക്തി ആശുപത്രിയിൽ തുടരുക. രോഗ ലക്ഷണങ്ങൾ കണ്ട വ്യക്തികൾ വീടുകളിൽ 14 ദിവസം നിരീക്ഷണത്തിൽ ഇരിക്കുക .എല്ലാവരും കഴിവതും വീട്ടിൽ ഇരിക്കുക. ഇതിലൂടെ ഈ മഹാമാരിയെ ഒരുവിധം നമ്മുക്ക് ചെറുത്തു നില്ക്കാൻ കഴിയും .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- Z തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- Z തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- Z തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- Z തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ