എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/അക്ഷരവൃക്ഷം/കൊറോണയുടെ നല്ല പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ നല്ല പാഠങ്ങൾ

കൊറോണ നമ്മുടെ ലോകത്ത് എല്ലാം പകർന്നു കഴിഞ്ഞിഷിക്കുന്നു.മനുഷ്യർക്കിടയിൽ ഈ രോഗം ഭീതിയും നെഗറ്റിവിറ്റിയും നിറച്ചിരിക്കുന്നു.പക്ഷെ നമ്മുക്കിപ്പോൾ പോസിറ്റീവായി ചിന്തിക്കാം.കൊറോണ നമ്മെ പഠിപ്പിച്ച ചില നല്ല പാഠങ്ങളുണ്ട്.എല്ലാവരും തുല്യരാണ് കൊറോണക്കുമുൻപിൽ.കൊറോണ വൈറസ് ലോകത്തെ വൻപൻമാരെ വരെ കീഴ്‌പ്പെടുത്തിയ വാർത്തകൾ നാം കാണുന്നുണ്ട്.വൈറസിന് പണ്ടിതനെന്നൊ പാമരനെന്നൊ പണക്കാരനെന്നൊ പാവപെട്ടവനെന്നൊ സുന്ദരനെന്നൊ പ്രമുഖനെന്നൊ കുപ്രസിദ്ധനെന്നൊ വേർതിരുവില്ല.മതമില്ല,രാഷ്ട്രീയമില്ല,ലിംഗ വെത്യാസമില്ല എല്ലാവരും തുല്യരാണെന്നാണ് കൊറോണ നമ്മെ പറയാതെ പഠിപ്പിക്കുന്നത്.കുട്ടിക്കാലം മുതൽ സമൂഹത്തോടും ദൈവത്തോടും മാതാഫിതാക്കളോടും ഗുരുക്കൻമാരോടുമുള്ള ഉത്തരവാതിത്തം പഠിപ്പിക്കാൻ ആയിരക്കണക്കിന് ആളുകളുണ്ട് എന്നാൽ അവനവനോടുള്ള ഉത്തരവാതിത്തം ഇതിലൊക്കെ അപ്പുറമാണ്.സത്യവും നീതിയും സ്നേഹവും ഇവിടെയാണ് തുടങ്ങേണ്ടത്. അങ്ങനെയുള്ളവർക്ക് മറ്റുള്ളവരോടുളള ഉത്തരവാതിത്തങ്ങൾ തന്നെ വന്നോളും നമ്മുടെ ഉത്തരവാതിത്തങ്ങളിലെ വീഴ്ച ഒരുസമൂഹത്തെ എത്ര അധികം ബാധിക്കുമെന്ന് കോവിഡ് രോഗം നമ്മെ പഠിപ്പിച്ചു കഴിഞ്ഞു. കോവിഡ് രോഗം അന്ധവിശ്വാസങ്ങളെ അകറ്റി.മന്ത്രവാദത്തിനും ജപിച്ചു കെട്ടിനുമൊന്നും വൈറസിനെ ചെറുക്കാൻ ആവില്ല എന്ന തിരിച്ചറിവ് കോവിഡ് രോഗം നമ്മെ പഠിപ്പിച്ചു.ഈ തിരിച്ചറിവ് കൊറോണ കടന്നു പോയാലും ഇല്ലാതാകേണ്ടതല്ല.എക്കാലവും കാത്തു സൂക്ഷിക്കേണ്ടതാണ്.ഈ പറഞ്ഞ വേർതിരുവുകൾക്കെല്ലാം അപ്പുറമാണ് നാമെന്നസത്യം തിരിച്ചറിയുകയാണ് വേണ്ട ത്.ഈ ഒത്തൊരുമ കൊണ്ടുതന്നെ കോവിഡ് 19 എന്നു പറയുന്ന കൊറോണ വൈറസിനെ തുരത്തിയോടിക്കാം.

ഐശ്വര്യ.എസ്
6A എൻ.എസ്. എസ്.എച്ച്.എസ്. എസ്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം