എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/ചെമ്പരത്തി

Schoolwiki സംരംഭത്തിൽ നിന്ന്
12:22, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hssananganadilittilekite (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചെമ്പരത്തി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചെമ്പരത്തി


</poem>
                            ചെമ്പരത്തി

ഞാൻ വിധിയെഴുതിയ പൂവ് വിരഹമെരിഞ്ഞൊരു നോവി മൊട്ടായ് പിറന്ന് പൂവായ് പിരിഞ്ഞ- താണിത്ര നിസ്സാരമെൻ ജീവൻ വിടർന്ന മുതലൊരു കാത്തിരിപ്പാണ് കനിവുതീർന്നൊരാ മരണവേദലയ്ക്കായ് കണ്ണില്ലെനിക്കു കരയുവാൻ കഥയില്ലെനിക്കു പറയാന പകലെനിക്കു ജനനം തന്നു ഇരവെനിക്കു മരണം തന്നു. അപൂർണ്ണമെൻ ജീവിതം, പ്രണയമില്ല പരിഭവമില്ല പിണക്കമില്ല പരാതിയില്ല ഇതൊരു നീണ്ടയാത്രയാണ് ജനനം മരണത്തിനെ തേടിയുള്ള കാത്തിരിപ്പിന്റെ യാത്ര. ഒടുവിൽ ചോരപുരണ്ട ഇതളുകൾ പരസ്പരം കെട്ടിപ്പിടിച്ചു, അടർന്നു വീണു. ഇനി മരിക്കാത്ത മരണമില്ലാത്ത

മനസ്സ് മാത്രം

ഇതെത്ര കൗതൂഹലം എന്റെ ജീവിതം

പിറന്നതെന്തിന് പിടഞ്ഞുമരിക്കാനോ?
</poem>
ജ്യോതിക പി
10 എച്ച്. എച്ച്.എസ്.എസ്.അനങ്ങനടി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത