ജി എൽ പി സ്കൂൾ ചൂരൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്ന ഭീകരൻ
കൊറോണ വൈറസ് എന്ന ഭീകരൻ
ഇന്ന് ലോകം മുഴുവൻ പടർന്നു കൊണ്ടിരിക്കുന്ന ഒരു വൈറസാണ് കൊറോണ വൈറസ് അഥവാ covid 19. Covid 19 എന്നാൽ കൊറോണ വൈറസ് ഡിസീസ്2019. ചൈനയിലെ വുഹാൻ നഗരത്തിലെ ഒരു മാർക്കറ്റിൽ നിന്നാണ് ഈ വൈറസ് ഉത്ഭവിച്ചതെന്നാണ് റിപ്പോർട്ട്. നമ്മുടെ രാജ്യത്തെ ആദ്യ കൊറോണ കേസ് കേരളത്തിലെ ഒരു കണ്ണൂരുകാരനാണ് വന്നത് . സ്രവങ്ങളിലൂടെയാണ് ഈ വൈറസ് പകരുന്നത് . വായുവിലൂടെ പകരില്ല. നമ്മൾ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ വായയും മുഖവും മറക്കണം. അങ്ങനെ ചെയ്താൽ നമ്മുടെ സ്രവങ്ങൾ പുറത്ത് പോകില്ല. കൂട്ടം കൂടരുത്. പുറത്ത് പോയാൽ കൈകൾ ആൽക്കഹോൾ അടിസ്ഥാനമായുള്ള സാനിട്ടൈസർ ഉപയോഗിച്ചോ സോപ്പും വെള്ളവും ഉപയോഗിച്ചോ വൃത്തിയാക്കണം ഇതൊക്കെ ശീലിച്ചാൽ പരമാവധി ഈ രോഗത്തെ അകറ്റി നിർത്താം. ആൻ്റി ബയോട്ടിക്കുകൾ വൈറസ് പകർത്തുന്ന രോഗങ്ങൾ മാറ്റില്ല. അതിനിൽ കൊറോണയ്ക്കും ഉപകാരപ്പെടില്ല. ഈ രോഗത്തിന് ഇതു വരെ മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല. ഗവൺമെൻ്റ് പറയുന്ന മാർഗങ്ങൾ സ്വീകരിച്ചാൽ നമുക്ക് ഈ രോഗത്തെ മുഴുവനായി തുടച്ചു നീക്കാം. ഭയം വേണ്ട ജാഗ്രത മതി
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ