ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/പ്രകൃതി ഭംഗി

Schoolwiki സംരംഭത്തിൽ നിന്ന്
12:46, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Brm hs elavattom (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി ഭംഗി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി ഭംഗി

 സുന്ദരമാണു നീ സുന്ദരമാണു നീ
 നന്മയെകുന്നൊരു അമ്മപോലെ
 കൗതുകമാണു നീ കൗതുകമാണു നീ
 സാഹസം കാണിക്കും പിതാവിനെ പോലെ

 കാടും മരങ്ങളും ചേർന്ന് മനുഷ്യന്റെ
 ജീവനിൽ ഉന്മേഷം നൽകിടുന്നു
 ഓടുന്നു ചാടുന്നു മാനുകൾ
 മാത്രമല്ല ഒട്ടുമിക്ക കാട്ടുമൃഗങ്ങളും

 ദൂരെയാകുന്നിൻ ചരുവിലയൊരു
 പൊൻപ്രഭ വിരിയുന്നു മെല്ലെ
 ഭൂമിക്കു വേണ്ടി ആ പ്രഭാത സൂര്യൻ
 പൊട്ടിവിടർന്നു സുന്ദരമായി

 നിശബ്ദമായ നിൻ കാടിന് എന്ത് ഭംഗി
 അതിനിടയിൽ കലപില കലപില
 ശബ്ദത്തിൽ പാടുന്ന പക്ഷികളും
 ചേർന്ന് നിൻ പ്രകൃതി എന്ത് ഭംഗി

 മലകൾക്കിടയിലൂടെ ഒഴുകുന്ന നദികളും
 കളകള ശബ്ദമുണ്ടാക്കുന്ന അരുവികളും
 രാത്രിയിൽ പ്രത്യക്ഷമാകുന്ന നക്ഷത്രങ്ങളും
 എത്ര സുന്ദരമീ പ്രകൃതി

 വാർമഴവില്ലിൽ വലഞ്ഞു നിൽകും
 നിന്റെ ആമുഖം എത്ര ഭംഗി
 മഴയായി വെയിലായി ചൂടായി തണുപ്പായി
 നിൻ മഹാകാലങ്ങൾ ഓടിയെത്തും

 കാടും പുഴയും മലയും കുന്നും
 ആറുകളും ഒഴുകുന്ന ഭൂമി
 സുന്ദരം വാർമെത്തും നിൻ പ്രകൃതി

  എത്ര പറഞ്ഞാലും എന്ത്‌ പറഞ്ഞാലും
  സൗന്ദര്യ റാണിയാണെന്ന് പ്രകൃതി
 

അനഘ എസ് ഡബ്ല്യൂ
8 D ബി ആർ എം എച് എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത